Advertisement

പി.ടി. ഉഷക്ക് കേരള കേന്ദ്ര സർവകലാശാലയുടെ ഓണററി ഡോക്ടറേറ്റ്

March 22, 2023
Google News 1 minute Read

ഇന്ത്യൻ കായികരംഗത്തെ അതുല്യ പ്രതിഭ പി.ടി. ഉഷക്ക് കേരള കേന്ദ്ര സർവകലാശാലയുടെ ഓണററി ഡോക്ടറേറ്റ്. ഒളിംപിക് അസോസിയേഷൻ പ്രസിഡണ്ടും രാജ്യസഭാംഗവുമായ പി.ടി. ഉഷക്ക് കായികമേഖലയിലെ സംഭാവനകൾ പരിഗണിച്ചാണ് ഡോക്ടറേറ്റ് നൽകുന്നത്. കേരള കേന്ദ്ര സർവകലാശാല നൽകുന്ന ആദ്യ ഓണററി ഡോക്ടറേറ്റാണിത്.

കളിക്കളത്തിലും പുതുതലമുറയിലെ കായിക താരങ്ങളെ വാർത്തെടുക്കുന്നതിലും സമാനതകളില്ലാത്ത പ്രവർത്തനമാണ് പി.ടി. ഉഷയുടേത്. ഏഷ്യൻ ഗെയിംസിലും ഏഷ്യൻ ചാംപ്യൻഷിപ്പിലുമായി 19 സ്വർണമടക്കം 33 മെഡലുകൾ, തുടർച്ചയായ 4 ഏഷ്യൻ ഗെയിംസുകളിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ അത്ലറ്റ്, 1985ലെ ജക്കാർത്ത ഏഷ്യൻ അത്ലറ്റിക് മീറ്റിൽ 5 സ്വർണമടക്കം 6 മെഡലുകൾ തുടങ്ങി രാജ്യത്തിന്റെ അഭിമാനമുയർത്തിയ നിരവധി മുഹൂർത്തങ്ങൾ സമ്മാനിച്ച താരമാണ് പി.ടി. ഉഷ. കിനാലൂരിൽ ഉഷ സ്‌കൂൾ ഓഫ് അത്‌ലറ്റിക്‌സിനും നേതൃത്വം നൽകുന്നു. 20 വർഷം പിന്നിടുന്ന ഉഷ സ്‌കൂൾ ഓഫ് അത്‌ലറ്റിക്‌സിലെ താരങ്ങൾ ഇതുവരെ 79 രാജ്യാന്തര മെഡലുകളാണ് ഇന്ത്യയ്ക്കു നേടിത്തന്നത്. ദേശീയ മത്സരങ്ങളിൽനിന്ന് അറുനൂറിലധികം മെഡലുകളും കരസ്ഥമാക്കി.

രാജ്യത്ത് പുതിയ കായിക സംസ്‌കാരത്തിന് അടിത്തറയിട്ട പ്രതിഭയാണ് പി.ടി. ഉഷയെന്ന് വൈസ് ചാൻസലർ പ്രൊഫ.എച്ച്.വെങ്കടേശ്വർലു പറഞ്ഞു. രാജ്യത്തിന് മാതൃകയായവരെ ആദരിക്കുകയെന്നത് സർവകലാശാലയുടെ കർത്തവ്യമാണ്. വിദ്യാർത്ഥികൾക്ക് പ്രചോദനം പകരുന്നതാണ് പി.ടി. ഉഷയുടെ ജീവിതവും നേട്ടങ്ങളും. അദ്ദേഹം കൂട്ടിച്ചേർത്തു. സർവകലാശാലയിൽ പിന്നീട് സംഘടിപ്പിക്കുന്ന പ്രത്യേക പരിപാടിയിൽ വെച്ച് ഡോക്ടറേറ്റ് സമ്മാനിക്കും.

Story Highlights: pt usha kerala national university doctorate

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here