Advertisement

ഭയമാണ് അയാളെ..മോദിക്ക്,ഷായ്ക്ക്, ആർ എസ് എസിന്…;രാഹുൽ ഗാന്ധിക്ക് പിന്തുണയുമായി ഷാഫി പറമ്പിൽ

March 23, 2023
Google News 2 minutes Read
rahul gandhi shafi parambil

കള്ളന്മാർക്കെല്ലാം മോദിയെന്ന പേര് പരാമർശത്തിൽ സൂറത്ത് കോടതി ശിക്ഷ വിധിച്ചതിന് പിന്നാലെ രാഹുൽ ഗാന്ധിക്ക് പിന്തുണയുമായി യൂത്ത് കോൺഗ്രസ് നേതാക്കൾ. ഭയമാണ് അയാളെ, മോദിക്ക്,ഷായ്ക്ക്, ആർ എസ് എസിന്,സംഘപരിവാറിന്.കാരണം അയാൾ വെറുപ്പിന്റെ ആശയങ്ങളോട് സന്ധി ചെയ്യില്ലെന്നും ഷാഫി പറമ്പിൽ ഫേസ്ബുക്കിൽ കുറിച്ചു.(Shafi parambil support over rahul gandhi)

Read Also: ഇൻസ്റ്റഗ്രാമിൽ ഏറ്റവുമധികം ഫോളോവേഴ്സുള്ള ‘വനിതാതാരം’; റെക്കോർഡ് നേട്ടവുമായി സെലീന ഗോമസ്

മോദി ഭരണകൂടത്തെയും കേസുകളയേയും അയാൾ ഭയപ്പെടുകയുമില്ലെന്നും ഷാഫി കുറിച്ചു. എന്നാൽ ഉറ്റവരുടെ രക്തസാക്ഷിത്വങ്ങൾ കണ്ട് പേടിച്ചിട്ടില്ല , പിന്നയല്ലേ കള്ള കേസും വിധിയും എന്നാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഫേസ്ബുക്കിൽ കുറിച്ചത്.

ഷാഫി പറമ്പിൽ ഫേസ്ബുക്കിൽ കുറിച്ചത്:

ഭയമാണ് അയാളെ…
മോദിക്ക്,ഷായ്ക്ക്,
ആർ എസ് എസ്സിന്,സംഘപരിവാറിന്…
കാരണം അയാൾ വെറുപ്പിന്റെ ആശയങ്ങളോട് സന്ധി ചെയ്യില്ല…
മോദി ഭരണകൂടത്തെയും കേസുകളയേയും അയാൾ ഭയപ്പെടുകയുമില്ല.

രാഹുല്‍ മാങ്കൂട്ടത്തില്‍ ഫേസ്ബുക്കിൽ കുറിച്ചത്

ഉറ്റവരുടെ രക്തസാക്ഷിത്വങ്ങൾ കണ്ട് പേടിച്ചിട്ടില്ല ,
പിന്നയല്ലേ കള്ള കേസും വിധിയും …

അതേസമയം കള്ളന്മാർക്കെല്ലാം മോദിയെന്ന പേര് പരാമർശത്തിൽ സൂറത്ത് കോടതി ശിക്ഷ വിധിച്ചതിന് പിന്നാലെ രാഹുൽ ഗാന്ധിക്ക് സ്വീകരണമൊരുക്കാൻ തീരുമാനിച്ച് കോൺഗ്രസ്. സൂറത്തിൽ വിധി കേൾക്കാനെത്തി മടങ്ങുന്ന രാഹുലിനെ ഡൽഹി വിമാനത്താവളത്തിൽ സ്വീകരിക്കാനാണ് കോൺഗ്രസ് തീരുമാനിച്ചിട്ടുള്ളത്.

അതേസമയം 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിനിടെ കർണാടകയിലെ കോലാറിൽ വച്ച് നടത്തിയ പ്രസംഗത്തിലെ പരാമർശത്തിന്‍റെ പേരിലാണ് സൂറത്ത് സി ജെ എം കോടതി രാഹുലിന് ശിക്ഷ വിധിച്ചത്. കള്ളൻമാരുടെ പേരിനൊപ്പം മോദിയെന്ന് വരുന്നത് എന്തുകൊണ്ടാണെന്നാണ് രാഹുൽ ഗാന്ധി അന്നത്തെ പ്രസംഗത്തില്‍ ചോദിച്ചത്.

Story Highlights: Shafi parambil support over rahul gandhi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here