Advertisement

ദാസനും വിജയനും പവനായിയെ കണ്ടുമുട്ടിയ ഇടം; 12 വര്‍ഷങ്ങള്‍ക്ക് ശേഷം ചെന്നൈയിലെ അണ്ണാ ടവര്‍ തുറന്നു

March 24, 2023
Google News 3 minutes Read
Chennai’s Anna Nagar Tower reopened after 12 years Nadodikattu location

നാടോടിക്കാറ്റ് സിനിമയില്‍ ദാസനും വിജയനും പ്രൊഫഷണല്‍ കില്ലര്‍ പവനാഴിയെ കണ്ടുമുട്ടുന്ന ഒരു വലിയ ടവര്‍ പ്രേക്ഷകര്‍ക്ക് അത്ര പെട്ടെന്ന് മറക്കാന്‍ കഴിയില്ല. ചെന്നൈ നഗരത്തിന്റെ അടയാളങ്ങളിലൊന്നായ അണ്ണാ ടവര്‍ ആണ് മലയാളി പ്രേക്ഷകര്‍ എക്കാലവും ഓര്‍ത്തുവയ്ക്കുന്ന ആ ലൊക്കേഷന്‍. കഴിഞ്ഞ 12 വര്‍ഷമായി പൂട്ടിയിട്ടിരുന്ന ടവര്‍ ഇതാ വീണ്ടും തുറന്നിരിക്കുന്നു. ടവര്‍ തുറന്നതോടെ ചെന്നൈ നഗരത്തിന്റെ ആകാശ കാഴ്ചകള്‍ കാണാന്‍ വേറെ എവിടേയും പോകേണ്ടതില്ല. (Chennai’s Anna Nagar Tower reopened after 12 years Nadodikattu location)

അയാം നോട്ട് ആന്‍ അലവലാതി, അയാം പ്രൊഫഷണല്‍ കില്ലര്‍ പവനായി… മലയാളികള്‍ക്ക് ഈ ഒറ്റ ഡയലോഗ് കൊണ്ടു തന്നെ കാര്യം പിടികിട്ടും. അതെ, ദാസനും വിജയനും ചേര്‍ന്ന് കൊടുംകുറ്റവാളി പവനായിയെ കൊലപ്പെടുത്തിയ ടവര്‍. അതേ ടവര്‍ തന്നെയാണ് ഇപ്പോള്‍ മനോഹര ചിത്രങ്ങളും ഗ്രില്ലുകളും ടൈലുകളും ഒക്കെ സ്ഥാപിച്ച് തുറന്നിട്ടുള്ളത്.

അഞ്ച് പതിറ്റാണ്ടു മുന്‍പാണ് അണ്ണാ ടവര്‍ സ്ഥാപിയ്ക്കപ്പെട്ടത്. 1968 ല്‍ ചെന്നൈയില്‍ നടന്ന വേള്‍ഡ് ട്രേഡ് ഫെയറിന് ഭാഗമായി അണ്ണാ നഗറിലെ വിശ്വേശ്വര പാര്‍ക്കില്‍ 92 ലക്ഷം രൂപ മുടക്കിയാണ് ടവര്‍ നിര്‍മ്മിച്ചത്. ചെന്നൈ നഗരവാസികളുടെ ഗൃഹാതുര സ്മൃതികൂടിയാണ് ഈ ടവര്‍.

Read Also: ഇൻസ്റ്റഗ്രാമിൽ ഏറ്റവുമധികം ഫോളോവേഴ്സുള്ള ‘വനിതാതാരം’; റെക്കോർഡ് നേട്ടവുമായി സെലീന ഗോമസ്

സിനിമയില്‍ പവനായി മരിച്ചതിനു ശേഷം കുറേ പേര്‍ ഇതിനു മുകളില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു. കൂടുതലും യുവതികളും യുവാക്കളും. അങ്ങനെ 2011ല്‍ കോര്‍പറേഷന്‍ ടവര്‍ അടച്ചു പൂട്ടി. ഇപ്പോള്‍ എല്ലാ സുരക്ഷാ ക്രമീകരണങ്ങളും പൂര്‍ത്തിയാക്കിയാണ് ടവര്‍ തുറന്നത്.

സുരക്ഷാ ക്രമീകരണങ്ങള്‍ക്കൊപ്പം വൃത്തിയായി ടവര്‍ സംരക്ഷിയ്ക്കപ്പെടണമെന്നാണ് എല്ലാവരും ആവശ്യപ്പെടുന്നത്. ചെന്നൈയുടെ സൗന്ദര്യവല്‍കരണത്തിന്റെ ഭാഗമായി ഒരു ചരിത്ര സ്മാരകം കൂടി പുനര്‍ജനിയ്ക്കുകയാണ് ഇവിടെ.

Story Highlights Chennai’s Anna Nagar Tower reopened after 12 years Nadodikattu location

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here