ഓപ്പറേഷൻ അരികൊമ്പൻ: മൃഗസംരക്ഷണ സംഘടനയുടെ ഹർജി ഇന്ന് ഹൈക്കോടതിയിൽ

ഓപ്പറേഷൻ അരിക്കൊമ്പനെതിരെ തിരുവനന്തപുരം ആസ്ഥാനമായുള്ള മൃഗസംരക്ഷണ സംഘടന സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. അരികൊമ്പനെ പിടികൂടി കോടനാട് ആന പരിശീലന കേന്ദ്രത്തിൽ സൂക്ഷിക്കാനുള്ള വനവകുപ്പിൻ്റെ ഉത്തരവിനെതിരെയാണ് ഹാജി. ആനയെ മനുഷ്യവാസമില്ലാത്ത വനമേഖലയിലേക്ക് തുറന്നു വിടണമെന്നാണ് ഹർജിക്കാരുടെ പ്രധാന ആവശ്യം.
ഇടുക്കി ചിന്നക്കനാലിലെ കാട്ടാനയെ മയക്കു വെടിവച്ചു പിടിക്കുന്ന ദൗത്യം, 29 വരെ നിറുത്തി വയ്ക്കാൻ ഹൈക്കോടതി ഉത്തരവിട്ട സാഹചര്യത്തിൽ മന്ത്രി എ.കെ.ശശീന്ദ്രൻ വിളിച്ച ഉന്നത തല യോഗം ഇന്ന് ചേരും. ഉച്ചയ്ക്ക് 2 ന് മണിയ്ക്ക് കോട്ടയം വനം സി.സി.എഫ് ഓഫീസിലാണ് യോഗം. ജനങ്ങളുടെ ആശങ്ക കോടതിയെ ധരിപ്പിച്ചു തുടർ നടപടികൾ സ്വീകരിക്കുന്നതു സംബന്ധിച്ച് യോഗത്തിൽ തീരുമാനം കൈക്കൊള്ളും. ഹൈക്കോടതി ആവശ്യപ്പെട്ട പ്രകാരം ചിന്നക്കനാൽ കോളനി പ്രദേശങ്ങളിൽ ജനങ്ങൾക്ക് ആവശ്യമായ സംരക്ഷണം നൽകാൻ കൂടുതൽ സേനയെ നിയോഗിക്കുമെന്ന് മന്ത്രി അറിയിച്ചു.
Story Highlights: Operation Arikomban: Petition of animal protection organization in High Court today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here