‘ഇത് പാവപ്പെട്ടവരെ സേവിക്കേണ്ട മാസമാണ്’; റമദാൻ മാസാരംഭത്തിൽ വിശ്വാസികൾക്ക് ആശംസ നേർന്ന് പ്രധാനമന്ത്രി

വിശ്വാസികൾക്ക് റമദാൻ ആരംഭത്തിൽ ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ പുണ്യമാസത്തിൽ സമൂഹത്തിന് ഒത്തൊരുമയും സമൃദ്ധിയും ഉണ്ടാകട്ടെയെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. ഇത് പാവപ്പെട്ടവരെ സേവിക്കേണ്ട മാസമാണെന്നും അദ്ദേഹം പറഞ്ഞു.(PM Modi wishes people on beginning of Ramadan)
“ഈ പുണ്യമാസം നമ്മുടെ സമൂഹത്തിന് ഒത്തൊരുമയും സമൃദ്ധിയും നൽകട്ടെ. കൂടാതെ അശക്തരെ സേവിക്കുന്നതിന്റെ പ്രാധാന്യം മനസ്സിലാക്കാൻ അവസരമൊരുക്കട്ടെ”- പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
Read Also: ഇൻസ്റ്റഗ്രാമിൽ ഏറ്റവുമധികം ഫോളോവേഴ്സുള്ള ‘വനിതാതാരം’; റെക്കോർഡ് നേട്ടവുമായി സെലീന ഗോമസ്
മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് റമസാൻ വ്രതാരംഭം വ്യാഴാഴ്ച ആരംഭിച്ചു.ഭക്ഷണപാനീയങ്ങള്‍ ഉപേക്ഷിച്ചും പ്രാര്‍ത്ഥനകളില്‍ മുഴുകിയുമായിരിക്കും വിശ്വാസികള്‍ ഇനിയുള്ള ഒരു മാസം കഴിയുന്നത്.
Story Highlights: PM Modi wishes people on beginning of Ramadan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here