കോഴിക്കോട് റഷ്യൻ യുവതി ആത്മഹത്യക്ക് ശ്രമിച്ച സംഭവം; സുഹൃത്ത് അറസ്റ്റിൽ

കോഴിക്കോട് റഷ്യൻ യുവതി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ സുഹൃത്ത് അറസ്റ്റിൽ. കൂരാച്ചുണ്ട് സ്വദേശി ആഖിലാണ് അറസ്റ്റിലായത്. ( russian woman suicide attempt friend arrested )
ആത്മഹത്യയ്ക്ക് ശ്രമിച്ച റഷ്യൻ യുവതിയെ തിരിച്ചയക്കാനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്. യുവതിയുടെ രക്ഷിതാക്കളുമായി കോൺസുലേറ്റ് അധികൃതർ സംസാരിച്ചു. യുവതിയ്ക്ക് താത്കാലിക പാസ്‌പോർട്ട് അനുവദിക്കും. ഇവരുടെ പാസ്‌പോർട്ട് ആൺസുഹൃത്ത് നശിപ്പിച്ചിരുന്നു. കോടതി തീരുമാനം അനുകൂലമായാൽ ഉടൻ തിരിച്ചയക്കുമെന്നും അധികൃതർ അറിയിച്ചു
ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശിയായ ആൺസുഹൃത്തിനൊപ്പം ഖത്തറിൽ നിന്ന് എത്തിയ റഷ്യൻ യുവതിയെ പരുക്കേറ്റ നിലയിൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. വീടിന്റെ ഒന്നാം നിലയിൽ നിന്നും ചാടിയതിനെ തുടർന്നാണ് യുവതിക്കു പരുക്കേറ്റതെന്നാണ് വിവരം. സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്തായ കൂരാച്ചുണ്ട് സ്വദേശിയെ പൊലീസ് ഇന്ന് രാവിലെ കസ്റ്റഡിയിലെടുത്തിരുന്നു. റഷ്യൻ യുവതി പരുക്കേറ്റ് ചികിത്സ തേടിയ സംഭവത്തിൽ വനിത കമ്മിഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. കൂരാച്ചുണ്ട് പൊലീസ് സ്റ്റേഷൻ ഓഫീസറോട് വനിതാ കമ്മിഷൻ അടിയന്തര റിപ്പോർട്ട് തേടി.
Story Highlights: russian woman suicide attempt friend arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here