Advertisement

തടവുകാർ ടൂത്ത് ബ്രഷ് ഉപയോഗിച്ച് ചുമര് തുരന്ന് ജയിൽചാടി; കയ്യോടെ പിടികൂടി പൊലീസ്

March 24, 2023
Google News 2 minutes Read
US Prisoners

ജയിലിൽ നിന്ന് ചുമര് തുരന്ന് രക്ഷപ്പെട്ട തടവുപുള്ളികളെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടി പൊലീസ്. വിർജീനിയയിലെ ന്യൂപോർട്ട് ന്യൂസിലെ ജയിലിലാണ് സംഭവം. ജോണ്‍ ഗാര്‍സ, ആര്‍ലെ നെമോ എന്നിവരാണ് ജയിലിൽ നിന്ന് രക്ഷപ്പെട്ടത്. സമീപത്തുള്ള നഗരത്തിലെ റെസ്‌റ്റോറന്റിൽ നിന്നാണ് ഇവരെ പൊലീസ് പിടികൂടിയത്.

ജയില്‍ അധികൃതര്‍ രാത്രി തടവുകാരുടെ എണ്ണമെടുക്കുന്നതിനിടെയാണ് ഇരുവരെയും കാണാനില്ലെന്ന് അറിഞ്ഞത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇവരുടെ സെല്ലിലെ ചുമര്‍ തുരന്നനിലയിൽ കണ്ടെത്തി. ഇതോടെ പൊലീസ് സംഘം തെരച്ചില്‍ ആരംഭിക്കുകയും പുലര്‍ച്ചെ സമീപനഗരമായ ഹാംടണില്‍ നിന്ന് രണ്ടുപേരെയും പിടികൂടുകയുമായിരുന്നു.

Read Also: വ്ലാഡിമിർ പുട്ടിന്റെ വിമർശകനായ ഗായകന് ദാരുണാന്ത്യം

സെല്ലില്‍ നിന്ന് പുറത്തുകടന്ന ഇവർ ജയില്‍ വളപ്പിലെ സുരക്ഷാമതില്‍ ചാടിക്കടന്നാണ് രക്ഷപ്പെട്ടതെന്ന് അധികൃതര്‍ പറഞ്ഞു. ടൂത്ത് ബ്രഷും മറ്റൊരു ലോഹവസ്തുവും ഉപയോഗിച്ചാണ് ഇരുവരും ചുമരില്‍ ദ്വാരമുണ്ടാക്കിയത്.

Story Highlights: US Prisoners Dig Holes With Toothbrush To Escape

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here