Advertisement

‘ആനയെ പീഡനത്തിലൂടെ കടത്തിവിടുന്നത് നീതിയല്ല, മനുഷ്യരെ അരിക്കൊമ്പന്‍ കൊന്നതിന് തെളിവുണ്ടോ?’ ഹര്‍ജിക്കാരന്‍ ട്വന്റിഫോറിനോട്

March 24, 2023
Google News 3 minutes Read
Vivek Viswanathan on his plea to stay mission arikomban

വനത്തില്‍ വിഹരിച്ചുനടന്ന കാട്ടാനയെ പീഡനത്തിലൂടെ കടത്തിവിട്ട് കുങ്കിയാനയാക്കി മാറ്റുന്നത് നീതിയല്ലെന്ന് മിഷന്‍ അരിക്കൊമ്പനെതിരെ ഹര്‍ജി നല്‍കിയ വിവേക് വിശ്വനാഥന്‍. മനുഷ്യന് വേണ്ടി മൃഗം ത്യാഗം ചെയ്യട്ടേയെന്ന് പറനാകില്ലെന്ന് അദ്ദേഹം പറയുന്നു. ആനകളുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ ശാശ്വതമായ പരിഹാരമാണ് വേണ്ടതെന്നും പിടികൂടി കുങ്കിയാനയാക്കി മാറ്റുന്നതല്ല ശരിയായ രീതിയെന്നും അദ്ദേഹം ട്വന്റിഫോറിനോട് പറഞ്ഞു. വിവേക് വിശ്വനാഥന്റെ ഹര്‍ജിയാണ് മിഷന്‍ അരിക്കൊമ്പന് ഹൈക്കോടതി സ്‌റ്റേ ചെയ്യുന്നതില്‍ നിര്‍ണായകമായത്. ( Vivek Viswanathan on his plea to stay mission arikomban)

അരിക്കൊമ്പന്‍ മിഷന്‍ നിര്‍ത്തിവച്ചതില്‍ ഇടുക്കി ചിന്നക്കനാലിലെ ജനങ്ങളുടെ രോഷം ഉയരുകയാണ്. ആളുകളെ അരിക്കൊമ്പന്‍ കൊന്നതിന് തെളിവുണ്ടോ എന്നാണ് ഹര്‍ജിക്കാരന്‍ ചോദിക്കുന്നത്. ജനങ്ങളെ ബുദ്ധിമുട്ടിക്കാന്‍ വേണ്ടിയായിരുന്നില്ല ഹര്‍ജി. മൃഗങ്ങളുടെ ബുദ്ധിമുട്ടും മനുഷ്യരുടെ ബുദ്ധിമുട്ടും ഒരുപോലെ പ്രാധാന്യം അര്‍ഹിക്കുന്നതാണ്. മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും ഒരുപോലെ ആശ്വാസ്യമായ ഒരു പരിഹാരം വിഷയത്തില്‍ ഉണ്ടാക്കണമെന്നാണ് ഹര്‍ജിയിലൂടെ ചൂണ്ടിക്കാട്ടിയതെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also: ഓപ്പറേഷൻ അരികൊമ്പൻ; സ്റ്റേ നടപടിക്കെതിരെ പ്രതിഷേധം കടുപ്പിക്കാൻ നാട്ടുകാർ

ഇന്നലെ രാത്രി എട്ടുമണിയോടെ വീഡിയോ കോണ്‍ഫറന്‍സിംഗ് മുഖേന അടിയന്തര സിറ്റിംഗ് നടത്തിയാണ് ഡിവിഷന്‍ ബെഞ്ച് ഉത്തരവിറക്കിയത്. ആനയെ മയക്കുവെടിവച്ചു പിടികൂടി കോടനാട് ആനക്കൂട്ടിലേക്ക് മാറ്റാനുള്ള വനം വകുപ്പിന്റെ നീക്കത്തെ ചോദ്യം ചെയ്ത് തിരുവനന്തപുരത്തെ പീപ്പിള്‍ ഫോര്‍ ആനിമല്‍ എന്ന സംഘടന നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റിസ് എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് പി ഗോപിനാഥ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഇടക്കാല ഉത്തരവു നല്‍കിയത്. ആനയെ റേഡിയോ കോളര്‍ ഘടിപ്പിച്ച് വിട്ടാല്‍ പോരെന്നും, മയക്കുവെടിവച്ച് തന്നെ മാറ്റണമെന്നുമാണ് 301 കോളനിവാസികളുടെ ആവശ്യം.

Story Highlights: Vivek Viswanathan on his plea to stay mission arikomban

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here