Advertisement

വനിതാ ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പ്; ഇന്ത്യയുടെ നീതു ഘന്‍ഘാസിന് സ്വര്‍ണം

March 25, 2023
Google News 3 minutes Read
Nitu Ghanghas wins Gold Medal Women Boxing Championship

ഇന്റര്‍നാഷണല്‍ ബോക്‌സിങ് അസോസിയേഷന്‍ (ഐബിഎ) വനിതാ ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ നീതു ഘന്‍ഘാസിന് സ്വര്‍ണം. 48 കിലോഗ്രാം വിഭാഗം ഫൈനലില്‍ മംഗോളിയയുടെ ലുത്‌സായിഖാന്‍ അല്‍താന്‍സെറ്റ്‌സെഗിനെ 5-0ന് പരാജയപ്പെടുത്തിയാണ് നിതുവിന്റെ നേട്ടം.(Nitu Ghanghas wins Gold Medal Women Boxing Championship)

വനിതാ ബോക്‌സിങില്‍ ലോകചാമ്പ്യനാകുന്ന ആറാമത്തെ ഇന്ത്യന്‍ ബോക്‌സറാണ് നീതു. 2022ലെ കോമണ്‍വെല്‍ത്ത് ഗെയിംസ് ചാമ്പ്യന്‍ കൂടിയാണ് 22കാരിയായ നീതു ഘന്‍ഘാസ്.

Read Also: ക്രിസ്റ്റ്യാനോയ്ക്ക് ഇരട്ട ഗോൾ; ലിച്ചൻസ്റ്റൈനെതിരെ പോർച്ചുഗലിന് വമ്പൻ ജയം

അതേസമയം ശനിയാഴ്ച നടക്കുന്ന 81 കിലോഗ്രാം ഫൈനലില്‍ ഏഷ്യന്‍ മെഡല്‍ ജേതാവ് സാവീതി ബൂറ ചൈനയുടെ വാങ് ലിനയെ നേരിടും. 2018 ലെ ലോക ചാമ്പ്യനായ സാവീതിയുടെ രണ്ടാം ലോക ചാമ്പ്യന്‍ഷിപ്പ് ഫൈനലിലാണിത്.

Story Highlights: Nitu Ghanghas wins Gold Medal Women Boxing Championship

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here