Advertisement

ഏകപക്ഷീയമായ വിധി നിർണയം; ദേശീയ സ്കൂൾ ഗെയിംസ് ബോക്സിങിൽ പരാതിയുമായി കേരള ടീം; ട്വന്റിഫോർ എക്സ്ക്ലുസീവ്

January 7, 2024
Google News 1 minute Read
Kerala team complains about National School Games Boxing

ദേശീയ സ്കൂൾ ഗെയിംസ് ബോക്സിങ് മത്സരത്തിൽ പരാതിയുമായി കേരള ടീം. വിധി നിർണയത്തിൽ അപാകതയുണ്ടെന്നാണ് ബോക്സിങ് താരങ്ങൾ ഉന്നയിക്കുന്ന ആരോപണം. മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും പരാജയപ്പെടുത്തിയെന്ന് താരങ്ങൾ ട്വന്റി ഫോറിനോട് പറഞ്ഞു. ഏകപക്ഷീയമായ വിധിയാണ് പ്രഖ്യാപിച്ചത്. ഫലപ്രഖ്യാപനത്തിൽ വിവേചനം നേരിട്ടുവെന്നും ആരോപിച്ച താരങ്ങൾ ബോക്സിങ് റിങിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. അണ്ടർ 17, അണ്ടർ 19 ബോക്സിങ് താരങ്ങളാണ് പരാതിയുമായി രംഗത്തുവന്നത്.

ഈ മാസം രണ്ടിന് ആരംഭിച്ച ബോക്സിങ് മത്സരമാണ് ഡൽഹിയിൽ പുരോ​ഗമിക്കുന്നത്. 27 താരങ്ങളാണ് കേരളത്തിൽ നിന്നുണ്ടായിരുന്നു. ക്വാർട്ടർ ഫൈനലിലേക്ക് കടക്കാതെ പലരും പുറത്താവുകയായിരുന്നു . മികച്ച പ്രകടനം കാഴ്ചവച്ചിട്ടും സംഘാടകർ ഇടപെട്ട് തോൽപ്പിച്ചുവെന്നാണ് താരങ്ങളുടെ പ്രധാന ആരോപണം.

അഞ്ചുപേരടങ്ങുന്ന വിധികർത്താക്കളിൽ പലരും ഡൽഹിക്ക് അനുകൂലമായി തന്നെ വിധി പ്രഖ്യാപിക്കുകയായിരുന്നു. ബോക്സിങ് റിങ്ങിൽ തന്നെ കുത്തിയിരുന്ന് മത്സരാർത്ഥികൾ പ്രതിഷേധിച്ചു. കേരളത്തിന് അർഹതപ്പെട്ട മെഡലുകളാണ് നഷ്ടമായതെന്നും പരിശീലകരും താരങ്ങളും പറഞ്ഞു.

Story Highlights: Kerala team complains about National School Games Boxing

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here