Advertisement

ദേശീയ സ്‌കൂള്‍ ഗെയിംസില്‍ പങ്കെടുക്കാന്‍ ഭോപ്പാലിലേക്ക് പോകുന്ന കേരള ടീമിന് വിമാനടിക്കറ്റ് ഉറപ്പാക്കി സര്‍ക്കാര്‍; നടപടി 24 വാര്‍ത്തയെ തുടര്‍ന്ന്

November 14, 2024
Google News 4 minutes Read
Govt secures flight tickets for Kerala team going to Bhopal to participate in National School Games

ദേശീയ സ്‌കൂള്‍ ഗെയിംസില്‍ പങ്കെടുക്കാന്‍ ഭോപ്പാലിലേക്ക് പോകുന്ന കേരള ടീമിന് വിമാനടിക്കറ്റ് ഉറപ്പാക്കി വിദ്യാഭ്യാസ വകുപ്പ്. ട്രെയിന്‍ ടിക്കറ്റ് ഇല്ലാത്തിനാല്‍ കായിക തരങ്ങളുടെ യാത്ര മുടങ്ങിയത് ട്വന്റിഫോര്‍ ആണ് പുറത്ത് കൊണ്ടുവന്നത്. (Govt secures flight tickets for Kerala team going to Bhopal to participate in National School Games)

ഏറെ പ്രതീക്ഷയോടെയാണ് കുട്ടിതാരങ്ങള്‍ ബാഡ്മിന്റണ്‍ മത്സരത്തിനായി ഭോപ്പാലിലേക്ക്പോകാന്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയത്. എന്നാല്‍ വിദ്യാഭ്യാസ വകുപ്പിന്റെ കടുംവെട്ട്. തരങ്ങള്‍ക്കുള്ള ട്രെയിന്‍ ടിക്കറ്റ് ഉറപ്പിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് പരാജയപെട്ടു. യാത്ര പ്രതിസന്ധിയിലായെന്ന വാര്‍ത്തയാണ് ട്വന്റിഫോര്‍ പുറത്തുവിട്ടത്.

Read Also: ഇ പി ജയരാജന്റെ ആത്മകഥ ഡി സി ബുക്‌സിന് പ്രസിദ്ധീകരണത്തിന് നല്‍കില്ല; മാതൃഭൂമിയ്ക്ക് മുന്‍ഗണന

24 വാര്‍ത്ത പുറത്ത് വിട്ടതോടെ വിദ്യാഭ്യാസ മന്ത്രി വിഷയത്തില്‍ ഇടപെട്ടു. വിമാന ടിക്കറ്റെടുക്കാന്‍ മന്ത്രി തൊഴില്‍ വകുപ്പിന് കീഴിലുള്ള ഒഡെപെക്കിന് നിര്‍ദേശം നല്‍കി.നവംബര്‍ 17ന് ഭോപ്പാലില്‍ നടക്കുന്ന മത്സരത്തില്‍ പങ്കെടുക്കാന്‍ 20 കായിക തരങ്ങളാണ് പങ്കെടുക്കുക. നാളെ 15 പേര്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും എട്ടുപേര്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും ഭോപ്പാലിലേക്ക് തിരിക്കും.

Story Highlights : Govt secures flight tickets for Kerala team going to Bhopal to participate in National School Games

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here