രാഹുലിന്റെ വായടപ്പിച്ചത് കൊണ്ട് കാര്യമില്ല, ഇരുട്ടിനപ്പുറം പ്രകാശനാളമുണ്ട്: ടി പദ്മനാഭന്‍

അയോഗ്യനാക്കിയ തീരുമാനത്തിന് പിന്നാലെ രാഹുല്‍ ഗാന്ധിയെ പിന്തുണച്ച് എഴുത്തുകാരന്‍ ടി പത്മനാഭന്‍. രാജ്യം വലിയ ദുരന്തം നേരിടുന്നുവെന്ന് ടി പദ്മനാഭന്‍ വിമര്‍ശിച്ചു. രാഹുലിന്റെ വായടപ്പിച്ചത് കൊണ്ട് കാര്യമില്ലെന്നും ഈ ഇരുട്ടിനപ്പുറം ഒരു പ്രകാശ നാളമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. (T Padmanabhan solidarity Rahul Gandhi disqualified)
രാജ്യം ഭരിക്കുന്നവരുടെ കളി കണ്ടാല്‍ നമുക്ക് തോന്നും അവര്‍ ഡല്‍ഹിയില്‍ ശാശ്വതമായി വാഴും എന്ന്, അത് വെറും തെറ്റിദ്ധാരണയാണ്. ടി പദ്മനാഭന്‍ പറഞ്ഞു. ചരിത്രം ആവര്‍ത്തിക്കുമെന്നും പ്രകാശത്തിനായി കാത്തിരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യണമെന്നും ടി പദ്മനാഭന്‍ പറഞ്ഞു.
Read Also: വയനാട് ഉപതെരഞ്ഞെടുപ്പിലേക്കോ ? ലക്ഷദ്വീപിൽ സംഭവിച്ചത് ആവർത്തിക്കുമോ ?
മാനനഷ്ടക്കേസിലെ സൂറത്ത് കോടതി വിധിയ്ക്ക് പിന്നാലെയാണ് രാഹുല്‍ ഗാന്ധിയെ എം പി സ്ഥാനത്തിന് അയോഗ്യനാക്കി ലോക്‌സഭാ സെക്രട്ടറിയേറ്റ് വിജ്ഞാപനം ഇറക്കിയത്. വിധിയുടെ പശ്ചാത്തലത്തില്‍ രാഹുല്‍ എം പി സ്ഥാനത്തിന് ഇന്നലെ മുതല്‍ അയോഗ്യനാണെന്നാണ് വിജ്ഞാപനം. വിവാദങ്ങള്‍ക്കിടെ രാഹുല്‍ ഇന്ന് സഭയിലെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് പാര്‍ലമെന്റ് പ്രക്ഷ്ഭുതമായതിന് പിന്നാലെയാണ് ലോക്‌സഭ നിര്‍ണായകമായ ഉത്തരവ് പുറത്തിറക്കിയിരുന്നത്. നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് വിവരം.
ജോയിന്റ് സെക്രട്ടറി പി സി ത്രിപാഠി ഒപ്പുവച്ചുകൊണ്ടുള്ള വിജ്ഞാപനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. സെക്രട്ടറി ജനറല്‍ ഉത്പല്‍ കുമാര്‍ സിംഗിനായാണ് വിജ്ഞാപനം. ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ എട്ട് അനുസരിച്ച് ആണ് രാഹുലിനെ എം പി സ്ഥാനത്തിന് അയോഗ്യനാക്കിയിരിക്കുന്നതെന്ന് വിജ്ഞാപനത്തിലൂടെ ലോക്‌സഭാ സെക്രട്ടറിയേറ്റ് വ്യക്തമാക്കി.
Story Highlights: T Padmanabhan solidarity Rahul Gandhi disqualified
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here