Advertisement

മനോഹരന്റെ മരണത്തില്‍ ഹില്‍ പാലസ് പൊലീസിനെതിരെ ഗുരുതര ആരോപണം; രൂക്ഷവിമര്‍ശനവുമായി ജ.കെമാല്‍ പാഷ; എസ്‌ഐക്ക് സസ്‌പെന്‍ഷന്‍

March 26, 2023
Google News 2 minutes Read
Hill Palace SI suspended Manoharan's death

തൃപ്പൂണിത്തുറയില്‍ വാഹന പരിശോധനയ്ക്കിടെ പൊലീസ് കസ്റ്റഡിയിലെടുത്തയാള്‍ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ ഹില്‍ പാലസ് സ്റ്റേഷനിലെ എസ്‌ഐ ജിമ്മി ജോസിനെ സസ്‌പെന്‍ഡ് ചെയ്തു. അന്വേഷണ വിധേയമായാണ് സസ്‌പെന്‍ഷന്‍. കേസ് അന്വേഷിക്കാന്‍ ജില്ലാ ക്രൈംബ്രാഞ്ചിനാണ് ചുമതല നല്‍കിയിരിക്കുന്നത്.(Hill Palace SI suspended Manoharan’s death)

മനോഹരന്റെ മരണത്തില്‍ പൊലീസിനെതിരെ ആരോപണമുന്നയിച്ച് ജനകീയ സമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധം നടത്തി. ‘മനോഹരന്‍ മദ്യപിച്ചിട്ടോ ഹെല്‍മറ്റ് വക്കാതെയോ അല്ല വാഹനമോടിച്ചത്. പിന്നെ എന്തിനാണ് കസ്റ്റഡിയിലെടുത്തത്. അവന്റെ ഭാര്യക്കും മക്കള്‍ക്കും ഇനി ആര് ചിലവിന് കൊടുക്കും? അഞ്ചിലും പ്ലസ് വണ്ണിലും പഠിക്കുന്ന മക്കളാണ് അവന്. ഈ സംഭവത്തില്‍ ഉള്‍പ്പെട്ട എല്ലാ പൊലീസുകാര്‍ക്കുമെതിരെ നടപടി എടുക്കണമെന്നും അതുവരെ പ്രതിഷേധം തുടരുമെന്നും ജനകീയ സമിതി അംഗങ്ങള്‍ ട്വന്റിഫോറിനോട് പറഞ്ഞു.

പൊലീസിന് അമിതാധികാരം ഉണ്ടെന്ന തോന്നലിലാണ് ഇത്തരം സംഭവങ്ങള്‍ അടിക്കടിയുണ്ടാകുന്നതെന്ന് ജസ്റ്റിസ് ബി. കെമാല്‍ പാഷ ട്വന്റിഫോറിനോട് പ്രതികരിച്ചു. മനുഷ്യരാണെന്ന മറവിയാണ് പൊലീസുകാര്‍ക്ക്. കൃത്യമായ ട്രെയിനിങ് പോലും ഇവര്‍ക്ക് കിട്ടുന്നില്ല. പൊലീസുകാരെ ആദ്യം മനുഷ്യത്വമാണ് പഠിപ്പിക്കേണ്ടതെന്നും അദ്ദേഹം വിമര്‍ശിച്ചു. റോഡില്‍ കൂടി പോകുന്ന മനുഷ്യനെ വെറുതെ പിടിച്ച് അടിക്കുകയാണ്. വാഹന പരിശോധനയില്‍, മരിച്ച മനോഹരന്‍ മദ്യപിച്ചിട്ടില്ലെന്ന് വ്യക്തമായിട്ടും പൊലീസിന് വൈരാഗ്യം തീരാതെയാണ് പിടിച്ചുകൊണ്ടുപോയതും മര്‍ദിച്ചതുമെന്നും കെമാല്‍ പാഷ പറഞ്ഞു.

രാത്രി വാഹന പരിശോധനയ്ക്കിടെയാണ് ഹില്‍ പാലസ് പൊലീസ് ഇരുമ്പനം കര്‍ഷക കോളനി സ്വദേശി മനോഹരനെ കസ്റ്റഡിയിലെടുത്തത്. സ്റ്റേഷനില്‍ വച്ച് തന്നെ മനോഹരന്‍ കുഴഞ്ഞുവീണു മരിക്കുകയായിരുന്നു. രാത്രി ഒന്‍പതു മണിയോടെ പൊലീസ് സ്റ്റേഷനില്‍ കുഴഞ്ഞുവീണ മനോഹരനെ ആദ്യം താലൂക്ക് ആശുപത്രിയിലും പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മനോഹരനെ പൊലീസ് മര്‍ദിച്ചു എന്നാരോപിച്ച് സഹോദരന്‍ വിനോദ് രംഗത്തെത്തി. പൊലീസ് മനോഹരന്റെ മുഖത്ത് അടിച്ചു എന്ന് ദൃക്‌സാക്ഷിയും പറഞ്ഞു. പൊലീസുകാര്‍ക്ക് എതിരെ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മനോഹരന് മറ്റ് അസുഖങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല എന്നും സഹോദരന്‍ വ്യക്തമാക്കി. എന്നാല്‍ മനോഹരനെ മര്‍ദ്ദിച്ചിട്ടില്ലെന്നും കസ്റ്റഡിയിലെടുത്ത വിവരമറിഞ്ഞ് സ്റ്റേഷനിലെത്തിയ സുഹൃത്തുക്കളുടെയും പരിചയക്കാരുടെയും മുന്‍പിലാണ് മനോഹരന്‍ കുഴഞ്ഞുവീണതെന്നുമാണ് ഹില്‍പാലസ് പൊലീസിന്റെ വിശദീകരണം.

തൃപ്പൂണിത്തുറയില്‍ വാഹന പരിശോധനയ്ക്കിടെ പൊലീസ് കസ്റ്റഡിയിലെടുത്തയാള്‍ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ ഹില്‍ പാലസ് സ്റ്റേഷനിലെ എസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്തു. അന്വേഷണ വിധേയമായാണ് സസ്‌പെന്‍ഷന്‍. കേസ് അന്വേഷിക്കാന്‍ ജില്ലാ ക്രൈംബ്രാഞ്ചിനാണ് ചുമതല നല്‍കിയിരിക്കുന്നത്.

മനോഹരന്റെ മരണത്തില്‍ പൊലീസിനെതിരെ ആരോപണമുന്നയിച്ച് ജനകീയ സമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധം നടത്തി. ‘മനോഹരന്‍ മദ്യപിച്ചിട്ടോ ഹെല്‍മറ്റ് വക്കാതെയോ അല്ല വാഹനമോടിച്ചത്. പിന്നെ എന്തിനാണ് കസ്റ്റഡിയിലെടുത്തത്. അവന്റെ ഭാര്യക്കും മക്കള്‍ക്കും ഇനി ആര് ചിലവിന് കൊടുക്കും? അഞ്ചിലും പ്ലസ് വണ്ണിലും പഠിക്കുന്ന മക്കളാണ് അവന്. ഈ സംഭവത്തില്‍ ഉള്‍പ്പെട്ട എല്ലാ പൊലീസുകാര്‍ക്കുമെതിരെ നടപടി എടുക്കണമെന്നും അതുവരെ പ്രതിഷേധം തുടരുമെന്നും ജനകീയ സമിതി അംഗങ്ങള്‍ ട്വന്റിഫോറിനോട് പറഞ്ഞു.

പൊലീസിന് അമിതാധികാരം ഉണ്ടെന്ന തോന്നലിലാണ് ഇത്തരം സംഭവങ്ങള്‍ അടിക്കടിയുണ്ടാകുന്നതെന്ന് ജസ്റ്റിസ് ബി. കെമാല്‍ പാഷ ട്വന്റിഫോറിനോട് പ്രതികരിച്ചു. മനുഷ്യരാണെന്ന മറവിയാണ് പൊലീസുകാര്‍ക്ക്. കൃത്യമായ ട്രെയിനിങ് പോലും ഇവര്‍ക്ക് കിട്ടുന്നില്ല. പൊലീസുകാരെ ആദ്യം മനുഷ്യത്വമാണ് പഠിപ്പിക്കേണ്ടതെന്നും അദ്ദേഹം വിമര്‍ശിച്ചു. റോഡില്‍ കൂടി പോകുന്ന മനുഷ്യനെ വെറുതെ പിടിച്ച് അടിക്കുകയാണ്. വാഹന പരിശോധനയില്‍, മരിച്ച മനോഹരന്‍ മദ്യപിച്ചിട്ടില്ലെന്ന് വ്യക്തമായിട്ടും പൊലീസിന് വൈരാഗ്യം തീരാതെയാണ് പിടിച്ചുകൊണ്ടുപോയതും മര്‍ദിച്ചതുമെന്നും കെമാല്‍ പാഷ പറഞ്ഞു.

രാത്രി വാഹന പരിശോധനയ്ക്കിടെയാണ് ഹില്‍ പാലസ് പൊലീസ് ഇരുമ്പനം കര്‍ഷക കോളനി സ്വദേശി മനോഹരനെ കസ്റ്റഡിയിലെടുത്തത്. സ്റ്റേഷനില്‍ വച്ച് തന്നെ മനോഹരന്‍ കുഴഞ്ഞുവീണു മരിക്കുകയായിരുന്നു. രാത്രി ഒന്‍പതു മണിയോടെ പൊലീസ് സ്റ്റേഷനില്‍ കുഴഞ്ഞുവീണ മനോഹരനെ ആദ്യം താലൂക്ക് ആശുപത്രിയിലും പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Read Also: പൊലീസ് മുഖത്തടിച്ചു, മർദിച്ചു; മനോഹരന്റെ മരണത്തിൽ ദുരൂഹതയെന്ന് ആരോപണം

മനോഹരനെ പൊലീസ് മര്‍ദിച്ചു എന്നാരോപിച്ച് സഹോദരന്‍ വിനോദ് രംഗത്തെത്തി. പൊലീസ് മനോഹരന്റെ മുഖത്ത് അടിച്ചു എന്ന് ദൃക്‌സാക്ഷിയും പറഞ്ഞു. പൊലീസുകാര്‍ക്ക് എതിരെ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മനോഹരന് മറ്റ് അസുഖങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല എന്നും സഹോദരന്‍ വ്യക്തമാക്കി. എന്നാല്‍ മനോഹരനെ മര്‍ദ്ദിച്ചിട്ടില്ലെന്നും കസ്റ്റഡിയിലെടുത്ത വിവരമറിഞ്ഞ് സ്റ്റേഷനിലെത്തിയ സുഹൃത്തുക്കളുടെയും പരിചയക്കാരുടെയും മുന്‍പിലാണ് മനോഹരന്‍ കുഴഞ്ഞുവീണതെന്നുമാണ് ഹില്‍പാലസ് പൊലീസിന്റെ വിശദീകരണം.

Story Highlights: Hill Palace SI suspended Manoharan’s death

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here