Advertisement

കേരള സർവകലാശാലാ കേസിലെ ഹൈക്കോടതി വിധിക്കെതിരേ ഗവർണർ അപ്പീൽ നൽകും

March 26, 2023
Google News 1 minute Read

കേരള സർവകലാശാലാ കേസിലെ ഹൈക്കോടതി വിധിക്കെതിരേ ഗവർണർ അപ്പീൽ നൽകും. സെനറ്റംഗങ്ങളെ പുറത്താക്കിയതും സെർച്ച് കമ്മിറ്റി രൂപവത്കരിച്ചതുമായ ഗവർണറുടെ നടപടി വെള്ളിയാഴ്ച ഹൈക്കോടതി റദ്ദാക്കിയിരുന്നു. സിംഗിൾ ബെഞ്ച് വിധി ചോദ്യം ചെയ്ത് ഡിവിഷൻബെഞ്ചിനു മുമ്പാകെ ഹർജി നൽകാനാണ് തീരുമാനം.

അതിനിടെ, ഒപ്പിടാത്ത ബില്ലുകളിൽ തീരുമാനം എടുക്കാൻ ഗവർണർ നിയമോപദേശകരുടെ യോഗം വിളിച്ചു. ലോകായുക്ത, ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ നീക്കൽ ഉൾപ്പടെയുള്ള 6 ബില്ലുകളാണ് ഇനി ഒപ്പിടാനുള്ളത്.

സെനറ്റംഗങ്ങൾ തനിക്കെതിരെ നിഴൽ യുദ്ധം നടത്തുകയാണെന്നാണ് ഗവർണർ ആരോപിച്ചത്. ചാൻസലറായ തനിക്കെതിരെ പ്രവർത്തിക്കാനാണ് സെനറ്റ് ശ്രമിച്ചതെന്നും ഗവർണർ ആരോപിച്ചിരുന്നു. വിസിയെ തെരഞ്ഞെടുക്കാനുള്ള സർച്ച് കമ്മിറ്റി രൂപീകരിക്കാൻ ഗവർണ്ണർ ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നു. എന്നാൽ സെനറ്റ് അംഗങ്ങൾ തീരുമാനമെടുക്കാതെ നീട്ടിക്കൊണ്ടു പോയി. ഇതോടെയാണ് ചാൻസലർ കൂടിയായ ആരിഫ് മുഹമ്മദ് ഖാൻ സെനറ്റ് അംഗങ്ങളെ പിൻവലിച്ചത്.

Story Highlights: kerala university case governor appeal

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here