Advertisement

ഋഷി സുനകിൻ്റെ വിക്കറ്റ് വീഴ്ത്തി ക്രിസ് ജോർഡൻ; ഇംഗ്ലണ്ട് താരങ്ങളുമായുള്ള ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ക്രിക്കറ്റ് കളി വൈറൽ

March 26, 2023
Google News 1 minute Read

കഴിഞ്ഞ ടി-20 ലോകകപ്പിൽ ജേതാക്കളായ ഇംഗ്ലണ്ട് ടീമിനൊപ്പം ക്രിക്കറ്റ് കളിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. ക്രിസ് ജോർഡൻ, സാം കറൻ തുടങ്ങിയവർ പ്രധാനമന്ത്രിക്ക് പന്തെറിഞ്ഞുനൽകി. ഇതിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ജോർഡൻ സുനകിൻ്റെ വിക്കറ്റ് വീഴ്ത്തുന്നതും വിഡിയോയിൽ കാണാം.

തൻ്റെ ഔദ്യോഗിക വസതിയായ 10 ഡൗണിങ്ങ് സ്ട്രീറ്റിൽ ഇംഗ്ലണ്ട് ക്രിക്കറ്റ് താരങ്ങൾക്ക് സുനക് സ്വീകരണമൊരുക്കിയിരുന്നു. ഇതിനിടെയാണ് സ്യൂട്ടണിഞ്ഞ് താരങ്ങളും പ്രധാനമന്ത്രിയുമായി ക്രിക്കറ്റ് കളിച്ചത്. കഴിഞ്ഞ വർഷം ഓസ്ട്രേലിയയിലെ മെൽബണിൽ നടന്ന ഫൈനലിൽ പാകിസ്താനെ അഞ്ച് വിക്കറ്റിനു കീഴടക്കിയാണ് ഇംഗ്ലണ്ട് കിരീടം ചൂടിയത്.

Story Highlights: rishi sunak playing cricket england players

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here