സ്ത്രീകളുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ച കേസിലെ പ്രതി ആത്മഹത്യ ചെയ്തു

സ്ത്രീകളുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ച കേസിലെ പ്രതി ആത്മഹത്യ ചെയ്തു. കണ്ണൂർ കൂത്തുപറമ്പ് സ്വദേശി എം. മുരളീധരനാണ് ജീവനൊടുക്കിയത്. സംഭവത്തിൽ കേസെടുത്തതിന് പിന്നാലെയായിരുന്നു ആത്മഹത്യ. സിപിഐഎം കൂത്തുപറമ്പ് സൗത്ത് ലോക്കൽ കമ്മിറ്റി അംഗമായ ഇയാളെ സംഭവത്തെ തുടർന്ന് പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. ( accused committed suicide in the case of morphing women’s pictures ).
സ്ത്രീകളുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചതിന് ഇയാളെ കഴിഞ്ഞ ദിവസമാണ് പാർട്ടിയിൽ നിന്ന് പുറത്താക്കിയത്. ഇയാളെ സഹായിച്ചെന്ന് ആരോപിക്കപ്പെടുന്ന മറ്റൊരാളെ ആത്മഹത്യക്ക് ശ്രമിച്ച നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Read Also: ആത്മഹത്യക്ക് ശ്രമിച്ച എട്ടാം ക്ലാസുകാരി ദിനംപ്രതി ഉപയോഗിക്കുന്നത് എം.ഡി.എം.എ
പ്രതി മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയവഴി പ്രചരിപ്പിച്ചിരുന്നു. സംഭവത്തില്‍ ഞായറാഴ്ചയാണ് മുരളീധരനെതിരെ പോലീസ് കേസെടുത്തത്. പരിസരവാസികളുടെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ നിന്നും ലഭിച്ച ചിത്രങ്ങളുമാണ് ഇത്തരത്തില്‍ പ്രതി ദുരുപയോഗം ചെയ്തത്. 400 ഓളം സ്ത്രീകളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തെന്ന വിവരമാണ് പുറത്തു വരുന്നത്.
Story Highlights: accused committed suicide in the case of morphing women’s pictures
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here