Advertisement

‘മതാടിസ്ഥാനത്തിലുള്ള സംവരണത്തിന് ഭരണഘടനയിൽ വ്യവസ്ഥയില്ല’; മുസ്ലിം സംവരണം നിർത്തലാക്കിയതിനെ ന്യായീകരിച്ച് അമിത് ഷാ

March 27, 2023
Google News 1 minute Read

കർണാടകയിൽ മുസ്ലിം സംവരണം നിർത്തലാക്കിയതിനെ ന്യായീകരിച്ച് അമിത് ഷാ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ന്യൂനപക്ഷ സംവരണം നടപ്പാക്കിയത് ഭരണഘടനപ്രകാരമല്ലെന്നും മതാടിസ്ഥാനത്തിലുള്ള സംവരണത്തിന് ഭരണഘടനയിൽ വ്യവസ്ഥയില്ലെന്നും അദ്ദേഹം പറഞ്ഞു. കർണാടകയിൽ മുസ്ലിങ്ങൾക്കുള്ള നാല് ശതമാനം സംവരണം കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് അമിത് ഷായുടെ പ്രതികരണം.

“ഇന്നലെ, കർണാടക സർക്കാർ ന്യൂനപക്ഷങ്ങൾക്കുള്ള സംവരണം നീക്കി. കോൺഗ്രസിൻ്റെ വോട്ട് ബാങ്ക് രാഷ്ട്രീയമാണ് ന്യൂനപക്ഷങ്ങൾക്ക് 4 ശതമാനം സംവരണം അനുവദിച്ചത്. ഇപ്പോൾ അത് റദ്ദാക്കിയിരിക്കുന്നു. ധ്രുവീകരണരാഷ്ട്രീയത്തിന്റെ ഭാഗമായാണ് കോൺഗ്രസ് സർക്കാർ ന്യൂനപക്ഷങ്ങൾക്ക് നാല് ശതമാനം സംവരണം നടപ്പാക്കിയത്. ഇതിനർത്ഥം ലിം​ഗാ​യ​ത്തി​നും വൊ​ക്ക​ലി​ഗ​ർ​ക്കും രണ്ട് ശതമാനം വീതം സംവരണം ലഭിക്കും. ഇങ്ങനെ ഒരു ശക്തമായ തീരുമാനം എടുത്തതിന് ഞാൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയെയും സംസ്ഥാന സർക്കാരിനെയും അഭിനന്ദിക്കുന്നു.”- അമിത് ഷാ പറഞ്ഞു.

Story Highlights: minority reservation amit shah

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here