Advertisement

ആൻഡമാനിലെ തടവറയിൽ കഴിഞ്ഞാൽ സവർക്കർ എന്താണെന്ന് രാഹുലിന് മനസിലാകും; ഷിൻഡെ

March 27, 2023
Google News 2 minutes Read
Rahul Gandhi Should Stay In Andamans Jail__ Eknath Shinde On Savarkar Row

സവർക്കർ വിരുദ്ധ പ്രസ്താവനയിൽ രാഹുൽ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ. സവർക്കറെ പോലെ ആകാൻ രാഹുലിന് കഴിവില്ല. ത്യാഗവും രാജ്യസ്നേഹവും വിശ്വസ്തതയും ഉണ്ടെങ്കിൽ മാത്രമേ ഒരാൾക്ക് സവർക്കർ ആകാൻ കഴിയൂ. രാഹുൽ നിരന്തരം സവർക്കറെ അപമാനിക്കുകയാണെന്നും സവർക്കറുടെ വീരേതിഹാസം പ്രചരിപ്പിക്കാൻ സംസ്ഥാനത്ത് ‘സവർക്കർ ഗൗരവ് യാത്ര’ നടത്തുമെന്നും ഷിൻഡെ.

സവർക്കറുടെയും വിപ്ലവകാരികളുടെയും പോരാട്ടം നമുക്ക് സ്വാതന്ത്ര്യം നേടി തന്നു. ആൻഡമാനിലെ തടവറയിൽ കഴിഞ്ഞാൽ സവർക്കർ എന്താണെന്ന് രാഹുലിന് മനസിലാകും. സവർക്കറെ അവഹേളിച്ചതിൽ ജനങ്ങൾക്കിടയിൽ രോഷമുണ്ട്. സവർക്കറുടെ വീരേതിഹാസം ജനങ്ങളിൽ എത്തിക്കാൻ സംസ്ഥാനത്ത് സവർക്കർ ഗൗരവ് യാത്ര നടത്തും. സവർക്കർ ഗൗരവ് യാത്ര എല്ലാ ജില്ലയിലും തഹസീലിലും ഗ്രാമത്തിലും നടത്തുമെന്നും ഷിൻഡെ പ്രഖ്യാപിച്ചു.

സവർക്കർ മഹാരാഷ്ട്രയുടെ മാത്രമല്ല, രാജ്യത്തിന്റെ മുഴുവൻ ദൈവമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഹിന്ദുത്വത്തെക്കുറിച്ച് നിരന്തരം സംസാരിക്കുന്ന ആളുകൾ മഹാരാഷ്ട്ര നിയമസഭാ സമ്മേളനത്തിൽ രാഹുൽ ഗാന്ധിയെക്കുറിച്ച് ഒന്നും പറഞ്ഞില്ലെന്ന് താക്കറെ വിഭാഗത്തെ വിമർശിച്ചു കൊണ്ട് ഷിൻഡെ കുറ്റപ്പെടുത്തി. രാഹുൽ ഗാന്ധിയുടെ നിലപാടിനെയും പ്രവർത്തനത്തെയും എല്ലാവരും അപലപിക്കണം. മുൻ കോൺഗ്രസ് അധ്യക്ഷൻ വിദേശത്ത് പോയി രാജ്യത്തെ വിമർശിക്കുന്നു. മറ്റൊരു രാജ്യത്ത് അങ്ങനെ ചെയ്യുന്നത് ഒരു രാജ്യദ്രോഹമാണെന്നും ഷിൻഡെ.

Story Highlights: “Rahul Gandhi Should Stay In Andamans Jail”: Eknath Shinde On Savarkar Row

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here