പതിനാറുകാരിയെ കെട്ടിയിട്ട് പീഡിപ്പിച്ചു; പ്രതിക്ക് 49 വർഷം കഠിനതടവ്

പതിനാറു വയസ്സ് മാത്രം പ്രായമുള്ള പെൺകുട്ടിയെ കെട്ടിയിട്ട് പീഡിപ്പിച്ച കേസിൽ പ്രതിക്ക് 49 വർഷം കഠിനതടവ് വിധിച്ച് തിരുവനന്തപുരം അതിവേഗം സ്പെഷ്യൽ കോടതി. തിരുവനന്തപുരം ആര്യനാട് സ്വദേശി ശിൽപ്പിയെയാണ് കോടതി അരനൂറ്റാണ്ടിനടുത്ത് കാലത്തേക്ക് ശിക്ഷ വിധിച്ചത്. 86,000 രൂപ പിഴയും ശിക്ഷയായി വിധിച്ചിട്ടുണ്ട്. പിഴ അടച്ചില്ലെങ്കിൽ രണ്ടര വർഷം കൂടുതൽ ശിക്ഷ അനുഭവിക്കണം. 49 years prison for rape sixteen-year-old girl
2021 ഓഗസ്റ്റ് – സെപ്റ്റംബർ മാസങ്ങളിലായാണ് കേസിനു ആസ്പദമായ സംഭവങ്ങൾ അരങ്ങേറുന്നത്. രണ്ട് തവണ കുട്ടി അതിക്രൂരമായി പീഡനത്തിന് ഇരയായി. ഓഗസ്റ്റ് മൂന്നിന് പെൺകുട്ടിയെ വീട്ടിൽ കയറിയാണ് പ്രതി പീഡിപ്പിച്ചത്. സെപ്റ്റംബർ മാസം കുട്ടി കുളിക്കാൻ കയറിയപ്പോൾ വാതിൽ തള്ളി തുറന്നാണ് പ്രതി രണ്ടാമതും പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. പീഡന വിവരം പുറത്ത് പറഞ്ഞാൽ സമൂഹ മാധ്യമങ്ങൾ ഉപയോഗിച്ച് അപമാനിക്കുമെന്നും കൊല്ലുമെന്നും ഭീഷണിപെടുത്തിയിരുന്നു.
Read Also: ട്രെയിനിൽ വെച്ച് മദ്യം നൽകി വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു; സൈനികൻ അറസ്റ്റിൽ
പ്രതിക്ക് മുൻകാലങ്ങളിൽ ക്രിമിനൽ പശ്ചാത്തലം ഉണ്ടായിരുന്നതിനാൽ തന്നെ കുട്ടി ഭയന്ന് വിവരം മറച്ചു വെച്ചു. പിന്നീട കുട്ടിക്ക് വയറിന് അസ്വസ്ഥതകൾ ഉണ്ടായതിന് തുടർന്ന് നടത്തിയ പരിശോധനയിലാണ് ഗർഭിണിയാണെന്ന വിവരം പുറത്തു വരുന്നത്. തുടർന്ന്, വിഷയത്തിൽ ആര്യനാട് പോലീസ് കേസെടുക്കുകയും വേഗത്തിൽ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു.
Story Highlights: 49 years prison for rape sixteen-year-old girl
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here