വയോധികരായ ദമ്പതികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് ഒരുമിച്ച്; മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഭർത്താവും ഭാര്യയും മരിച്ചു

വാർദ്ധക്യസഹജമായ അനാരോഗ്യങ്ങളാൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ദമ്പതികൾ മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരിച്ചു. തിരുവനന്തപുരം വട്ടിയൂർക്കാവ് ഇലിപ്പോട് ഉല്ലാസ് നഗർ 76ബി അമൃതത്തിൽ കെ.പി. രവീന്ദ്രൻ നായർ (86), ഭാര്യ സത്യഭാമ (82) എന്നിവരാണ് മരിച്ചത്. ( Husband and wife died hours apart ).
ഈ മാസം 18നാണ് രവീന്ദ്രൻ നായരെയും സത്യഭാമയെയും ഒരുമിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇക്കഴിഞ്ഞ ശനിയാഴ്ച രാവിലെ പതിനൊന്നോടെ സത്യഭാമയാണ് ആദ്യം മരണത്തിന് കീഴടങ്ങിയത്. ഞായറാറാഴ്ച പുലർച്ചെ രണ്ടോടെ രവീന്ദ്രൻ നായരും മരിച്ചു.
Read Also: ചാലക്കുടിയിൽ വാഹനാപകടം; കാൽനടയാത്രക്കാരിയും കാർ യാത്രക്കാരിയും മരിച്ചു
പള്ളിപ്പുറം സ്വദേശിയായ രവീന്ദ്രൻ നായർ 60 വർഷം മുമ്പാണ് പട്ടം സ്വദേശിനിയായ സത്യഭാമയെ വിവാഹം കഴിച്ചത്. രവീന്ദ്രൻ നായർ തിരുവനന്തപുരം മൃഗശാലയിലെ ഉദ്യോഗസ്ഥനായിരുന്നുൃ.
മക്കൾ; സിപിഐ ഇലിപ്പോട് ബ്രാഞ്ച് സെക്രട്ടറി അനിൽകുമാർ, പ്രവാസിയായ വിനോദ് കുമാർ, ബിന്ദു. മരുമക്കൾ: സിന്ധു കുമാരി, ഹരികുമാർ, മഞ്ജു. രണ്ടുപേരുടെ മൃതദേഹങ്ങളും തൈക്കാട് ശാന്തികവാടത്തിൽ സംസ്‌കരിച്ചു. ഇരുവരുടെയും സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന് നടക്കും. 60 വർഷത്തെ ദാമ്പത്യത്തിനിടയിൽ ഒരു തവണ പോലും രവീന്ദ്രൻ നായരും സത്യഭാമയും പിരിഞ്ഞ് താമസിച്ചിട്ടില്ല.
Story Highlights: Husband and wife died hours apart
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here