Advertisement

ചാലക്കുടിയിൽ വാഹനാപകടം; കാൽനടയാത്രക്കാരിയും കാർ യാത്രക്കാരിയും മരിച്ചു

March 29, 2023
Google News 2 minutes Read
Car accident in Chalakudy Two women died

ചാലക്കുടി പരിയാരത്ത് വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾ മരിച്ചു. നിയന്ത്രണം വിട്ട കാർ കാൽനടയാത്രക്കാരിയായ സ്ത്രീയെ ഇടിച്ച ശേഷം മതിലിലിടിച്ചാണ് നിന്നത്. കാൽനടയാത്രക്കാരിയായ പരിയാരം ചില്ലായി അന്നു (70), കാർ യാത്രക്കാരി കൊന്നക്കുഴി കരിപ്പായി ആനി എന്നിവരാണ് മരിച്ചത്. ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്.

Read Also: വാർധക്യ പെൻഷൻ വാങ്ങാൻ ബാങ്കിലേക്ക് പോവുകയായിരുന്ന വയോധിക കാറിടിച്ച് മരിച്ചു

പള്ളിയിലേക്ക് പോകാനായി റോഡ് മുറിച്ച് കടക്കവേയാണ് അന്നുവിനെ നിയന്ത്രണം വിട്ട കാർ ഇടിച്ച് തെറിപ്പിച്ചത്. കാറിലുണ്ടായിരുന്ന ആനിയും മരണത്തിന് കീഴടങ്ങുകയായിരുന്നു. ആശുപത്രിയിൽ ചികിത്സയിലുള്ള കാര്‍ ഡ്രൈവറുടെ നില ഗുരുതരമായി തുടരുകയാണ്.

Story Highlights: Car accident in Chalakudy Two women died

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here