വാർധക്യ പെൻഷൻ വാങ്ങാൻ ബാങ്കിലേക്ക് പോവുകയായിരുന്ന വയോധിക കാറിടിച്ച് മരിച്ചു

വാർധക്യ പെൻഷൻ വാങ്ങാൻ ബാങ്കിലേക്ക് പോവുകയായിരുന്ന വയോധിക കാറിടിച്ച് മരിച്ചു. തിരുവനന്തപുരം ബാലരാമപുരത്താണ് സംഭവം. ബാലരാമപുരം ചാമവിള വീട്ടിൽ മുഹമ്മദ് ബുഹാരിയുടെ ഭാര്യ സുഹറയാണ് (77) മരിച്ചത്. ദേശീയപാതയിൽ റിലയൻസ് പെട്രോൾ പമ്പിന് സമീപത്തു വെച്ച് വയോധിക റോഡുമുറിച്ച് കടക്കുമ്പോൾ അമിത വേഗത്തിലെത്തിയ കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
Read Also: സൗദിയിൽ പെട്രോളുമായി പോയ ടാങ്കറിന് തീപിടിച്ച് മലയാളി ഡ്രൈവർ മരിച്ചു
തിങ്കളാഴ്ച്ച രാവിലെ 10 മണിയോടെയാണ് സംഭവം. തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു കാറാണ് വയോധികയെ ഇടിച്ചത്. കൈക്കും തലയ്ക്കും ദേഹത്തും ഗുരുതര പരുക്കേറ്റ സുഹറയെ നെയ്യാറ്റിൻകര ജില്ലാ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ മരിക്കുകയായിരുന്നു.
ബാലരാമപുരം പൊലീസ് സ്ഥലത്തെത്തി അപകടമുണ്ടാക്കിയ വാഹനം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സുഹറയുടെ മക്കൾ: അബ്ദുൽ കരീം, ലത്തീഫ്, അനീഫബീവി, മാജിതബീവി, സെയ്യദ് ബീവി, റഷീദ.
Story Highlights: woman died in a car accident Balaramapuram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here