രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകൾ 2000 കടന്നു

രാജ്യത്തെ കൊവിഡ് കേസുകൾ ഉയരുന്നു. പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം 2000 കടന്നു. 24 മണിക്കൂറിനിടെ 2151 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. അഞ്ച് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന കണക്കാണ് ഇത്. ( india covid cases increase march 29 )
കൊവിഡ് ബാധിച്ച് ഏഴ് പേർ മരണപ്പെട്ടതായും സ്ഥിരീകരിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിൽ മൂന്ന് പേർ കർണാടകയിൽ ഒരാൾ കേരളത്തിൽ മൂന്ന് പേർ എന്നിങ്ങനെയാണ് മരണങ്ങളുടെ കണക്ക്. പ്രതിദിന കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 1.51 ശതമാനമാണ്.
ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണങ്ങൾ 5,30,848 ആയി. ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4.47 കോടിയായി. ആക്ടീവ് കേസുകൾ 0.03 ശതമാനമാണ്. 98.78 ശതമാനമാണ് റിക്കവറി റേറ്റ്.
Story Highlights: india covid cases increase march 29
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here