Advertisement

ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയകൾ മുടങ്ങിയെന്ന വാർത്ത വാസ്തവ വിരുദ്ധം: ഡിഎംഒ

March 30, 2023
Google News 2 minutes Read
News of suspension of surgeries in General Hospital is untrue_ DMO

ജലദൗർലഭ്യത്തെ തുടർന്ന് ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയകൾ മുടങ്ങിയെന്ന വാർത്ത വാസ്തവ വിരുദ്ധമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഇൻ ചാർജ്. ജലദൗർലഭ്യം ശസ്ത്രക്രിയകളെ ബാധിച്ചിട്ടില്ലെന്നും ശസ്ത്രക്രിയകൾ വൈകുവാൻ ഇടയുണ്ടെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് മാധ്യമങ്ങളിൽ വാർത്ത വന്നതെന്നും പ്രതികരണം.

മാർച്ച്‌ 29 ന് 24 സർജറികളും രണ്ട് എൻഡോസ്കോപ്പിയും ഉൾപ്പെടെ 26 സർജറികളാണ് നടത്താൻ നിശ്ചയിച്ചിരുന്നത്. ജല വിതരണത്തിൽ തടസ്സം ഉണ്ടാകുന്നതുമൂലം ശസ്ത്രക്രിയകൾ വൈകുവാൻ ഇടയുണ്ടെന്ന വിവരം ആശുപത്രി ജീവനക്കാർ രോഗികളുടെ കൂട്ടിരിപ്പുകാരെ അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് ദൃശ്യ മാധ്യമങ്ങളിൽ വാർത്ത വന്നത്. കരുതൽ ജലശേഖരവും, ടാങ്കറുകളിൽ എത്തിച്ച ജലവും ഉപയോഗിച്ച് ആശുപത്രി പ്രവർത്തനങ്ങൾ തടസ്സമില്ലാതെ നടന്നുവെന്നും ഡിഎംഒ അറിയിച്ചു.

Story Highlights: News of suspension of surgeries in General Hospital is untrue: DMO

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here