Advertisement

തിരുവല്ല ഓതറ പുതുക്കുളങ്ങര ഭഗവതി ക്ഷേത്രത്തിൽ പടയണി ഉത്സവത്തിനിടെ മൂന്നുപേർക്ക് കുത്തേറ്റു

March 30, 2023
Google News 2 minutes Read
thiruvalla othara bhagavathy temple conflict

തിരുവല്ല ഓതറ പുതുക്കുളങ്ങര ഭഗവതി ക്ഷേത്രത്തിൽ പടയണി ഉത്സവത്തിനിടെയുണ്ടായ തർക്കത്തിൽ മൂന്നുപേർക്ക് കുത്തേറ്റു. ചെങ്ങന്നൂർ വാഴാർമംഗലം സ്വദേശികളായ എസ് സഞ്ജു, കാർത്തികേയൻ, പവിൻ എന്നിവർക്കാണ് കുത്തേറ്റത്. ( thiruvalla othara bhagavathy temple conflict )

ഇന്നലെ രാത്രി പത്തരയോടെ ആയിരുന്നു സംഭവം. കാർത്തികേന്റെ പുറത്തും പവി , സഞ്ജു എന്നിവർക്ക് വയറിനും ആണ് കുത്തേറ്റത്. മൂവരെയും തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ തിരുവല്ല പൊലീസ് കേസെടുത്തിട്ടുണ്ട്.

മണ്ണ് കടത്തുകാർ തമ്മിലുള്ള തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചതെന്നാണ് റിപ്പോർട്ട്.

Story Highlights: thiruvalla othara bhagavathy temple conflict

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here