Advertisement

പഴുപ്പിച്ച ചട്ടുകം വലത് കാലില്‍ വച്ചു; വയനാട്ടില്‍ ഏഴ് വയസുകാരിക്ക് നേരെ രണ്ടാനച്ഛന്റെ ക്രൂരത

March 31, 2023
Google News 3 minutes Read
7 year old girl attacked by step father in Wayanad

പെണ്‍കുട്ടിയെ ചൂട് ചട്ടുകം ഉപയോഗിച്ച് പൊള്ളിച്ച് രണ്ടാനച്ഛന്റെ ക്രൂരത. വയനാട് കല്‍പ്പറ്റയിലാണ് സംഭവം. വിഷ്ണു എന്നയാളാണ് ഏഴ് വയസുള്ള മകളെ ഉപദ്രവിച്ചത്. നേരത്തെയും ഇയാള്‍ ഉപദ്രവിച്ചിരുന്നതായി ഏഴ് വയസുകാരി മൊഴി നല്‍കിയിട്ടുണ്ട്. (7 year old girl attacked by step father in Wayanad)

കുട്ടിയുടെ വലതുകാലിലാണ് ഇയാള്‍ ചട്ടുകം പഴുപ്പിച്ച് വച്ചത്. കുട്ടിയെ ക്രൂരമായി ഉപദ്രവിക്കാനുള്ള കാരണമെന്തെന്ന് വ്യക്തമായിട്ടില്ല. ഗുരുതരമായി പൊള്ളലേറ്റ കുട്ടിയെ നിലവില്‍ കൈനാട്ടിയിലെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Read Also: നിയമവ്യവസ്ഥിതിയെ ചോദ്യം ചെയ്തു; കെ.ബി.ഗണേഷ് കുമാർ കലാപത്തിന് ആഹ്വാനം ചെയ്‌തെന്ന് ഐഎംഎ

വിവിധ വകുപ്പുകള്‍ ചുമത്തിയാണ് വിഷ്ണുവിനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. ഇയാളെ ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കാന്‍ സാധ്യതയുണ്ട്. ചൈല്‍ഡ് ലൈന്‍ വിഭാഗം ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തി.

Story Highlights: 7 year old girl attacked by step father in Wayanad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here