ഗുജറാത്തിൽ മോദിക്കെതിരെ ‘മോദി ഹഠാവോ ദേശ് ബച്ചാവോ’ പോസ്റ്റർ; എട്ട് പേർ അറസ്റ്റിൽ

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഗുജറാത്തിൽ പോസ്റ്റർ. അഹമ്മദാബാദ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലാണ് മോദിക്കെതിരെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. ‘മോദി ഹഠാവോ ദേശ് ബച്ചാവോ’ എന്നാണ് പോസ്റ്ററിലുള്ളത്. അതേസമയം മോദിക്കെതിരെ പോസ്റ്ററുകൾ പതിച്ച എട്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആം ആദ്മി പാർട്ടി രാജ്യവ്യാപകമായി പോസ്റ്റർ പ്രചാരണം ആരംഭിച്ചതിന് തൊട്ടുപിന്നാലെയാണ് അറസ്റ്റ്. സംഭവത്തിൽ കേസെടുത്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും അഹമ്മദാബാദ് പൊലീസിനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.
എഎപിയുടെ “മോദി ഹഠാവോ, ദേശ് ബച്ചാവോ” കാമ്പയിൻ രാജ്യത്തുടനീളം 11 ഭാഷകളിലാണ് ആരംഭിച്ചിരിക്കുന്നത്. ഇംഗ്ലീഷ്, ഹിന്ദി, ഉറുദു എന്നീ ഭാഷകൾക്ക് പുറമെ ഗുജറാത്തി, പഞ്ചാബി, തെലുങ്ക്, ബംഗാളി, ഒറിയ, കന്നഡ, മലയാളം, മറാത്തി എന്നീ ഭാഷകളിലും പോസ്റ്ററുകൾ പുറത്തിറക്കിയിട്ടുണ്ട്.
Story Highlights: 8 Arrested Over Posters Against PM In Gujarat’s Ahmedabad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here