മദ്യനയ കേസിൽ മനീഷ് സിസോദിയക്ക് ജാമ്യമില്ല; സിബിഐയുടെ വാദം അംഗീകരിച്ച് കോടതി

മദ്യനയ കേസിൽ ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് ജാമ്യമില്ല. ഡൽഹി റോസ് അവന്യൂ കോടതി ജഡ്ജി എം കെ നാഗ്പാലിന്റെയാണ് ഉത്തരവ്. ജാമ്യം നൽകരുതെന്ന സിബിഐയുടെ വാദം കണക്കിലെടുത്താണ് ഉത്തരവ്. മുതിർന്ന അഭിഭാഷകരായ ദയൻ കൃഷ്ണൻ, മോഹിത് മാത്തൂർ എന്നിവരാണ് കോടതിയിൽ സിസോദിയക്ക് വേണ്ടി
2021-22 കാലഘട്ടത്തിലെ മദ്യ നയ അഴിമതി കേസിലാണു സിസോദിയ അന്വേഷണം നേരിടുന്നത്. നിലവിൽ സിബിഐയും എൻഫോഴ്സ്മെന്‍റ് ഡയറക്‌ട്രേറ്റും രജിസ്റ്റർ ചെയ്ത കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ് സിസോദിയ
ഫെബ്രുവരി 26നാണ് മദ്യനയ അഴിമതി കേസിൽ മനീഷ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തത്. എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലായിരുന്നു അറസ്റ്റ്. സിബിഐ രജിസ്റ്റർ ചെയ്ത കേസിൽ ഒന്നാം പ്രതിയാണ് സിസോദിയ. പിന്നീട് എൻഫോഴ്സ്മെന്‍റ് ഡയറക്‌ട്രേറ്റും അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
സിസോദിയയ്ക്ക് ജാമ്യം നൽകുന്നത് അന്വേഷണത്തെ അട്ടിമറിക്കാൻ ഇടയാക്കുമെന്നും തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ടെന്നും സി.ബി.ഐക്ക് വേണ്ടി ഹാജരായ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഡി.പി സിങ് കോടതിയെ അറിയിച്ചു.
Read Also: ഡൽഹി മദ്യനയ അഴിമതി; മനീഷ് സിസോദിയയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു
അതേസമയം ചോദ്യം ചെയ്യലിന്റെ ആവശ്യകത നിലനിൽക്കുന്നില്ലെന്നും ആ ഘട്ടം കഴിഞ്ഞെന്നും സിസോദിയക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ ദയൻ കൃഷ്ണൻ കോടതിയെ ബോധിപ്പിച്ചു. സാക്ഷികളെ ഭീഷണിപ്പെടുത്താൻ സിസോദിയക്ക് സാധിക്കുമെന്നതിന് തെളിവില്ലെന്നും അദ്ദേഹം വാദിച്ചു.
Story Highlights: Delhi court dismisses Manish Sisodia’s bail plea in liquor policy case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here