ഡൽഹി മദ്യനയ അഴിമതി; മനീഷ് സിസോദിയയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

ഡൽഹി മദ്യനയ അഴിമതിയിൽ ഇഡി രജിസ്റ്റർ ചെയ്ത കേസിൽ മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. 14 ദിവസത്തേക്കാണ് ജുഡീഷ്യൽ കസ്റ്റഡി. സിസോദിയയുടെ ജാമ്യപേക്ഷ വെള്ളിയാഴ്ച ഡൽഹി റോസ് അവന്യു കോടതി പരിഗണിക്കും. ഡൽഹി മദ്യനയ അഴിമതിയിലെ കള്ളപ്പണ ഇടപാട് കേസിൽ കസ്റ്റഡികാലാവതി അവസാനിച്ചതോടെയാണ് ഇഡി സിസോദിയയെ കോടതിയിൽ ഹാജരാക്കിയത്. Delhi liquor scam Manish Sisodia to judicial custody
സിസോദിയയുടെ റിമാൻഡ് കാലാവധി നീട്ടണമെന്ന് ഇഡി കോടതിയിൽ ആവശ്യപ്പെട്ടില്ല. തുടർന്നാണ് സിസോദിയയെ പ്രത്യേക ജഡ്ജി എംകെ നാഗപാൽ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. തനിക്ക് തിഹാർ ജയിലിൽ ആത്മീയ പുസ്തകങ്ങൾ അനുവദിക്കണമെന്ന് സിസോദിയ കോടതിയിൽ ആവശ്യപ്പെട്ടു. അതിനായി പ്രത്യേക അപേക്ഷ സമർപ്പിക്കാൻ കോടതി നിർദേശിച്ചു.
ഇഡി റജിസ്റ്റർ ചെയ്ത കേസിൽ സിസോദിയയുടെ ജാമ്യ അപേക്ഷ വെള്ളിയാഴ്ച റോസ് അവന്യൂ കോടതി പരിഗണിക്കും. ജാമ്യ ഹർജിയിൽ ഇഡിക്ക് കോടതി നോട്ടീസ് അയച്ചിരുന്നു. സിബിഐ രജിസ്റ്റർ ചെയ്ത കേസിലെ ജാമ്യ ഹർജി ശനിയാഴ്ചയാണ് കോടതി പരിഗണിക്കുന്നത്.
Read Also: തൃശൂര്‍ സദാചാര കൊല; ഉത്തരാഖണ്ഡിലേക്ക് മുങ്ങിയ പ്രതികളെ കണ്ടെത്തി കസ്റ്റഡിയിലെടുത്ത് പൊലീസ്
മദ്യവിൽപ്പന പൂർണമായി സ്വകാര്യവത്കരിക്കുന്ന കഴിഞ്ഞ നവംബറിലെ ഡൽഹി എക്‌സൈസ് നയമാണ് കേസിനാധാരം. നയം രൂപവത്കരിച്ചതിലും നടപ്പാക്കിയതിലും ക്രമക്കേടുകളുണ്ടെന്ന ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടിന്മേൽ ലെഫ്. ഗവർണർ സിബിഐ അന്വേഷണത്തിന് ശുപാർശചെയ്തു. മദ്യനയത്തിലെ ക്രമക്കേട് സംബന്ധിച്ച ആരോപണങ്ങളിലാണ് സിബിഐ കേസെടുത്തിരിക്കുന്നത്. എക്‌സൈസ് മന്ത്രിയായ സിസോദിയ ഉൾപ്പെടെ 15 പേർക്കെതിരേയാണ് എഫ്‌ഐആർ തയ്യാറാക്കിയത്. പിന്നീട് ഇഡിയും കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിവാദങ്ങൾക്കിടെ മദ്യനയം സർക്കാർ പിൻവലിക്കുകയും ചെയ്തു.
Story Highlights: Delhi liquor scam Manish Sisodia to judicial custody
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here