Advertisement

അന്നം വിളംബിയ അമ്മയ്ക്ക് സ്നേഹ ചുംബനം; വൈറലായ ചിത്രത്തിലെ ശ്രീകലയ്ക്ക് ഏതാനും മാസമായി വേതനം പോലും കൃത്യമല്ല

March 31, 2023
Google News 2 minutes Read
kerala school final day students hug cook

സ്‌കൂളിലെ അവസാനദിനത്തിൽ പാചകതൊഴിലാളിയോട് ഏറെ സ്നേഹത്തോടെ യാത്ര പറയുന്ന വിദ്യാർത്ഥിനികളുടെ ഒരു ചിത്രം സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പാലക്കാട് പിഎംജി ഹയർസെക്കണ്ടറി സ്‌കൂളിലെ പാചകതൊഴിലാളി ശ്രീകലയുടെ ചിത്രമാണ് വൈറലായത്. ( kerala school final day students hug cook )

മാതൃഭൂമിയിലെ ഫോട്ടോഗ്രാഫർ പിപി രതീഷ് പകർത്തിയ ഈ ചിത്രമാണ് സോഷ്യൽമീഡിയയിൽ ഇപ്പോൾ അമ്മവാത്സല്യത്തിന്റെ നല്ല കാഴ്ചയെന്ന പേരിൽ വ്യാപകമായി പ്രചരിക്കപ്പെടുന്നത്. പാലക്കാട് പിഎംജി ഹയർസെക്കണ്ടറി സ്‌കൂളിലെ പാചക തൊഴിലാളി ശ്രീകലയും പത്താം ക്ലാസിലെ കുട്ടികളുമാണ് ചിത്രത്തിലുളളത്. സ്വന്തം മക്കളേക്കാൾ സ്‌കൂളിലെ കുട്ടികളെ സ്നേഹിക്കുന്ന അമ്മവാത്സല്യത്തിന് സോഷ്യൽമീഡിയയിൽ നിറഞ്ഞ കയ്യടിയാണ്.

‘എന്റെ മൂന്ന് മക്കളേക്കാൾ സ്‌നേഹമാണ് പിഎംജിയിലെ എന്റെ മക്കളോട്. എനിക്ക് ഭക്ഷണമില്ലെങ്കിലും എന്റെ മക്കൾക്ക് കൊടുക്കും’ ശ്രീകല പറഞ്ഞു.

ഒരും ദിവസംപോലും മുടങ്ങാതെ തങ്ങളെയൂട്ടിയ സ്‌കൂളിലെ അമ്മയോട് കുട്ടികൾക്കും നിറഞ്ഞ സ്നേഹമാണ്. കഴിഞ്ഞ ഏതാനും മാസങ്ങളായി വേതനം കൃത്യമല്ലാത്തിന്റെ പ്രയാസങ്ങൾ ഏറെ നേരിടുന്നുണ്ട് ശ്രീകല,എന്നിരിക്കെയും കുട്ടികളെ ഒരിക്കലും മറന്നില്ല. ‘ 2016, 2017, 2018 വർഷങ്ങളിലെ അരിയർ പോലും കിട്ടിയിട്ടില്ല. നല്ല ബുദ്ധിമുട്ടുണ്ട്’ ശ്രീകല പറഞ്ഞു. 31 വർഷമായി സ്‌കൂളിൽ പാചകതൊഴിലാളിയാണ് ശ്രീകല.

Story Highlights: kerala school final day students hug cook

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here