Advertisement

എഎഫ്‌സി അണ്ടർ-17 ഏഷ്യൻ കപ്പ്: ഇന്ത്യൻ നിരയെ വിലയിരുത്താൻ സ്പാനിഷ് ഭീമന്മാർ

April 1, 2023
Google News 4 minutes Read
India U17 Football team and Atlético de Madrid

ഈ വർഷം അരങ്ങൊരുന്ന എഎഫ്‌സി അണ്ടർ-17 ഏഷ്യൻ കപ്പിന് തയ്യാറെടുക്കുന്ന ഇന്ത്യൻ നിരയെ വിലയിരുത്താൻ സ്പാനിഷ് ഭീമന്മാരായ അത്‌ലറ്റികോ മാഡ്രിഡ്. ഈ വർഷം പെറുവിൽ നടക്കാനിരിക്കുന്ന അണ്ടർ-17 ലോകകപ്പിലേക്കുള്ള യോഗ്യത ടൂർണമെന്റ് കൂടിയാണ് ഈ ഏഷ്യൻ കപ്പ്. അതിനാൽ, ബിബിയാനോ ഫെർണാണ്ടസിന്റെ കീഴിലുള്ള ടീമിനെ സ്പാനിഷ് ക്ലബായ അത്‌ലറ്റികോ മാഡ്രിഡിലേക്ക് അഞ്ച് ആഴ്ച ട്രൈനിങ്ങിന് അയക്കുമെന്ന് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ പ്രസിഡന്റ് കല്യാൺ ചൗബേ വ്യക്തമാക്കി. ടൈംസ് ഓഫ് ഇന്ത്യക്ക് അനുവദിച്ച അഭിമുഖത്തിലായിരുന്നു ചൗബേ ഈ കാര്യം പറഞ്ഞത്. പരിശീലനം എന്നതിലുപരി ഇന്ത്യൻ ടീമിലുള്ള ഓരോ താരങ്ങളെയും അത്‌ലറ്റികോ മാഡ്രിഡിലെ പരിശീലക സംഘം വിശകലനം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. Atletico de Madrid to evaluate India’s U-17 Asian Cup Squad

ജൂണിൽ തായ്‌ലൻഡിൽ നടക്കാനിരിക്കുന്ന എഎഫ്‌സി അണ്ടർ-17 ഏഷ്യൻ കപ്പിന് മുന്നോടിയായി സ്പൈനിലേക്ക് പോകുന്ന ടീം അവിടെ ആറ് മത്സരങ്ങൾ കളിക്കുമെന്നും കല്യാൺ ചൗബേ വ്യക്തമാക്കി. സ്പാനിഷ് ഫുട്ബോളുമായുള്ള ബന്ധം ഇന്ത്യയെ സഹായിക്കും എന്ന് താൻ കരുതുന്നു. അവിടെ സന്നാഹ മത്സരങ്ങൾ കളിക്കുക എന്നതിലുപരി താരങ്ങളുടെ കഴിവുകളും ടാക്ടിക്കൽ അവബോധവും വർദ്ധിപ്പിക്കാൻ അത്‌ലറ്റികോ മാഡ്രിഡ് സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തുടർന്ന്, അവസാന ഘട്ട പരിശീലനത്തിനായി ടീം ജർമനിയിലേക്ക് പറക്കും. തുടർന്ന് ടൂർണമെന്റിനായി തായ്‌ലണ്ടിലേക്ക് തിരിക്കും. കൂടാതെ, വനിതാ ഫുട്ബോളിന് ആഴത്തിൽ വേരോട്ടമുള്ള സ്പാനിൽ നിന്ന് പരിശീലകരെ ഇന്ത്യയിലെത്തിക്കാനും ശ്രമിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Read Also: എഎഫ്‌സി അണ്ടർ-17 ഏഷ്യൻ കപ്പ്: ജപ്പാനൊപ്പം ഇന്ത്യ മരണഗ്രൂപ്പിൽ

2023 എഎഫ്‌സി അണ്ടർ-17 ഏഷ്യൻ കപ്പിൽ മരണഗ്രൂപിലാണ് ഇന്ത്യൻ കൗമാരനിര സ്ഥാനം പിടിച്ചത്. ഏഷ്യയിലെ ഏറ്റവും മികച്ച യൂത്ത് ടീമുകളാണ് ഇന്ത്യയുടെ ഗ്രൂപ്പിൽ അണിനിരക്കുന്നത്. ഇന്ത്യ അടങ്ങുന്ന ഏഷ്യൻ കപ്പിന്റെ ഗ്രൂപ്പ് ഡിയിൽ ജപ്പാനും വിയറ്റ്നാമും ഉസ്‌ബെക്കിസ്താനുമാണ് അണിനിരക്കുക. ഈ ടൂർണമെന്റിൽ മൂന്ന് തവണ ജേതാക്കളിരുന്നു ജപ്പാൻ. ഉസ്‌ബെക്കിസ്ഥാൻ ഒരു തവണയും.
കരുത്തരായ വിയറ്റ്നാമാകട്ടെ അട്ടിമറിയുടെ ചിത്രവുമായാണ് ടൂർണമെന്റിന് എത്തുന്നത്.

Story Highlights: Atletico de Madrid to evaluate India’s U-17 Asian Cup Squad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here