മെസ്സി തിരികെ ബാഴ്സയിലേക്കോ? ചർച്ചക്ക് വഴി ഒരുക്കാൻ കാറ്റലോണിയൻ ക്ലബ്

ലോകഫുട്ബോളിലെ എക്കാലത്തെയും സൂപ്പർ താരം ലയണൽ മെസ്സി തന്റെ മുൻ ക്ലബായ ബാഴ്സലോണയിലേക്ക് തിരികെ എത്തുമെന്ന് റിപ്പോർട്ടുകൾ. മെസ്സിയെ തിരികെയെത്തിക്കാനുള്ള ശ്രമങ്ങൾ ബാഴ്സ തുടങ്ങിയതായി യൂറോപ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കോൺട്രാക്ട് പുതുക്കുന്നതിനായി താരം മുന്നോട്ട് വെച്ച നിബന്ധനകൾ നിലവിലെ ക്ലബായ പാരീസ് സെയിന്റ് ജെർമൈൻ അംഗീകരിച്ചു എന്ന വാർത്തകൾ പുറത്തു വന്നതിന് പുറകെയാണ് ബാഴ്സലോണയുടെ നീക്കം. എഫ്‌സി ബാഴ്സലോണ ക്ലബ്ബിന്റെ പ്രസിഡന്റ് ജോർജ് ലപോർട്ട ലയണൽ മെസ്സിയുടെ പിതാവും ഏജന്റുമായ ജോർജ് മെസ്സിയുമായുള്ള ചർച്ചകൾ പുനരാംഭിച്ചു എന്ന് റിപ്പോർട്ടുകൾ പുറത്തുവരുന്നു. തുടർന്നാണ്, മെസ്സിയുമായി ചർച്ചകൾക്ക് ശ്രമം തുടങ്ങിയെന്ന് ബാഴ്സയുടെ വൈസ് പ്രസിഡണ്ട് റാഫ യുസ്റ്റെ ഔദ്യോഗികമായി അറിയിച്ചത്. Barcelona are in talks to re-sign Lionel Messi
2022 ഖത്തർ ലോകകപ്പ് കിരീടം സ്വന്തമാക്കിയ മെസ്സിയുമായുള്ള കരാർ പുതുക്കാനുള്ള ശ്രമണങ്ങൾ ഫ്രഞ്ച് ക്ലബ് പിഎസ്ജി ആരംഭിച്ചിരുന്നു. ഈ വർഷം പിഎസ്ജിയുമായുള്ള മെസ്സിയുടെ കരാർ അവസാനിക്കും. അമേരിക്കൻ ഫുട്ബോൾ ലീഗിലേക്കോ അല്ലെങ്കിൽ അറേബ്യൻ രാജ്യങ്ങളിലേക്കോ കരിയർ അവസാനിപ്പിക്കാൻ മെസ്സി നീങ്ങാനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്. ഇത്തരം ചർച്ചൾക്ക് ഇടയിലാണ് ബാഴ്സലോണ മെസ്സിയെ തിരികെയെത്തിക്കാൻ കളത്തിലിറങ്ങുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന ബാഴ്സലോണ താരത്തെ തട്ടകത്തിൽ എത്തിക്കാനുള്ള വഴികളെ കുറിച്ച് പഠിക്കുകയാണ്. ഈ നീക്കം പൂർത്തിയാകാനായി താരത്തിന്റെ ഭാഗത്ത് നിന്നും മികച്ച പ്രതികരണം ലഭിക്കുന്നു എന്ന റിപ്പോർട്ടുകൾ ബാഴ്സ ആരാധകരെ തെല്ലൊന്നുമല്ല ആവേശത്തിലാഴ്ത്തുന്നത്.
Read Also: എഎഫ്‌സി അണ്ടർ-17 ഏഷ്യൻ കപ്പ്: ഇന്ത്യൻ നിരയെ വിലയിരുത്താൻ സ്പാനിഷ് ഭീമന്മാർ
എന്നാൽ, നിലവിലെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തിയാൽ മാത്രമേ ക്ലബിന് തങ്ങളുടെ സ്വപ്നം നേടാൻ സാധിക്കുകയുള്ളു. വേനൽക്കാല ട്രാൻസ്ഫർ ജാലകത്തിൽ മെസ്സിയെ ക്ലബ്ബിൽ എത്തിക്കണെമെങ്കിൽ വേതന ബില്ലിൽ നിന്ന് 200 മില്യൺ ഡോളറിന്റെ കുറവ് ബാഴ്സലോണ ഉണ്ടാക്കിയെടുക്കണം. കൂടാതെ, പുതിയ താരങ്ങളെ എത്തിക്കാനും അവരെ രജിസ്റ്റർ ചെയ്യുവാനും നിലവിലുള്ള താരങ്ങളെ വിറ്റ് ലാഭം ഉണ്ടാക്കണം. എങ്കിൽ പോലും, താരത്തിന് ക്ലബ് മുൻപ് കൊടുത്തോ അല്ലെങ്കിൽ നിലവിൽ ഫ്രാൻസിൽ നിന്ന് ലഭിക്കുന്നതോ ആയ ശമ്പളത്തിൽ നിന്ന് ഗണ്യമായി കുറഞ്ഞ ഒരു ഓഫർ മാത്രമേ നിലവിലെ അവസ്ഥയിൽ ബാഴ്സക്ക് മുന്നോട്ട് വെക്കാൻ സാധിക്കൂ.
Story Highlights: Barcelona are in talks to re-sign Lionel Messi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here