Advertisement

അരങ്ങേറ്റത്തിൽ പൊളിച്ചടുക്കി മയേഴ്സ്; ഡൽഹിക്കെതിരെ ലക്നൗവിന് തകർപ്പൻ സ്കോർ

April 1, 2023
Google News 2 minutes Read
lsg innings dc ipl

ഐപിഎലിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ ലക്നൗ സൂപ്പർ ജയൻ്റ്സിന് മികച്ച സ്കോർ. ആദ്യം ബാറ്റ് ചെയ്ത ലക്നൗ നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടപ്പെടുത്തി 193 റൺസ് നേടി. ഐപിഎലിലെ അരങ്ങേറ്റ മത്സരത്തിൽ തന്നെ 38 പന്തിൽ 73 റൺസെടുത്ത കെയിൽ മയേഴ്സ് ആണ് ലക്നൗവിൻ്റെ ടോപ്പ് സ്കോറർ. നിക്കോളാസ് പൂരാൻ 21 പന്തിൽ 36 റൺസെടുത്തു. ഡൽഹിക്കായി ഖലീൽ അഹ്‌മദും ചേതൻ സകരിയയും 2 വിക്കറ്റ് വീതം വീഴ്ത്തി. (lsg innings dc ipl)

Read Also: മഴ കളിച്ചു; കൊൽക്കത്തയെ 7 റൺസിനു തോല്പിച്ച് പഞ്ചാബ്

മുകേസ് കുമാറും ഖലീൽ അഹ്‌മദും ചേർന്ന് ലക്നൗ ഓപ്പണർമാരെ വരിഞ്ഞുമുറുക്കുന്ന കാഴ്ചയാണ് പവർപ്ലേയിൽ കണ്ടത്. കൃത്യമായ ഇടങ്ങളിൽ പന്തെറിഞ്ഞ അവർ രാഹുലിനെയും മയേഴ്സിനെയും ക്രീസിൽ തന്നെ തളച്ചിട്ടു. 12 പന്തിൽ 8 റൺസ് നേടിയ കെഎൽ രാഹുൽ ഇതിനിടെ ചേതൻ സക്കരിയയുടെ പന്തിൽ പുറത്താവുകയും ചെയ്തു. പവർ പ്ലേയിൽ പിറന്നത് വെറും 30 റൺസാണ്. 16 പന്തിൽ 15ൽ നിൽക്കെ മയേഴ്സിൻ്റെ അനായാസ ക്യാച്ച് ഖലീൽ നിലത്തിട്ടു. ഇതോടെ മയേഴ്സ് ഗിയർ മാറ്റി. ഗ്രൗണ്ടിൻ്റെ നാല് ഭാഗത്തേക്കും അനായാസം ബൗണ്ടറികൾ കണ്ടെത്തിയ താരം 28 പന്തിൽ ഫിഫ്റ്റി തികച്ചു. ഇതിനിടെ ദീപക് ഹൂഡ (18 പന്തിൽ 17) കുൽദീപ് യാദവിൻ്റെ ഇരയായി മടങ്ങി. അടുത്ത ഓവറിൽ അക്സർ പട്ടേലിൻ്റെ പന്തിൽ മയേഴ്സ് ക്ലീൻ ബൗൾഡ്. 38 പന്തുകൾ നീണ്ട ഇന്നിംഗ്സിൽ രണ്ട് ബൗണ്ടറിയും ഏഴ് സിക്സറും സഹിതം 73 റൺസെടുത്താണ് താരം മടങ്ങിയത്.

പിന്നീട് മാർക്കസ് സ്റ്റോയിനിസ് (12) വേഗം മടങ്ങിയെങ്കിലും നിക്കോളാസ് പൂരാൻ്റെ ഇന്നിംഗ്സ് വീണ്ടും ലക്നൗവിനെ ട്രാക്കിലെത്തിച്ചു. അഞ്ചാം വിക്കറ്റിൽ കൃണാൽ പാണ്ഡ്യയുമൊത്ത് 48 റൺസിൻ്റെ കൂട്ടുകെട്ടിൽ പങ്കാളിയായ പൂരാൻ 21 പന്തിൽ 36 റൺസ് നേടിയാണ് മടങ്ങിയത്. ആയുഷ് ബദോനിയുടെ (7 പന്തിൽ 18) തകർപ്പൻ ഫിനിഷിങ്ങ് ലക്നൗവിനെ മികച്ച സ്കോറിലെത്തിക്കുകയായിരുന്നു. അവസാന പന്ത് നേരിടാൻ ഇംപാക്ട് പ്ലയറായി എത്തിയ കൃഷ്ണപ്പ ഗൗതം പന്തിൽ സിക്സർ നേടി.

Story Highlights: lsg innings dc ipl

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here