Advertisement

അദാനിക്കെതിരെ സെബി അന്വേഷണം ആരംഭിച്ചതായി റിപ്പോർട്ട്

April 1, 2023
Google News 2 minutes Read
Sebi Probe Against Adani

അദാനിക്കെതിരെ സെബി അന്വേഷണം ആരംഭിച്ചതായി റിപ്പോർട്ട്. റിലേട്ടഡ് പാർട്ടി ഇടപാടുകളിൽ ചട്ടലംഘനം ഉണ്ടായോ എന്നാണ് പരിശോധിക്കുന്നത്. ഗൗതം അദാനിയുടെ സഹോദരൻ വിനോദ് അദാനിക്ക് ബന്ധമുള്ള 3 ഓഫ് ഷോർ കമ്പനികളുമായി ബന്ധപ്പെട്ടാണ് അന്വേഷണം. ( Sebi Probe Against Adani )

അദാനി ഗ്രൂപ്പിന്റെ സ്ഥാപകൻ ഗൗതം അദാനിയുടെ സഹോദരൻ വിനോദ് അദാനിയുമായി ബന്ധമുള്ള മൂന്ന് ഓഫ്ഷോർ കമ്പനികളുമായുള്ള ഇടപാടുകളിൽ റിലേറ്റഡ് പാർട്ടി ഇടപാട് ചട്ടങ്ങളുടെ ലംഘനം നടന്നിട്ടുണ്ടോ എന്നാണ് സെബി അന്വേഷിക്കുന്നത്. കഴിഞ്ഞ 13 വർഷങ്ങളായി ഗൗതം അദാനിയുടെ പോർട്ട്-ടു-പവർ കമ്പനിയുടെ ലിസ്റ്റ് ചെയ്യാത്ത യൂണിറ്റുകളുമായി ഈ മൂന്ന് കമ്പനികളും നിരവധി നിക്ഷേപ ഇടപാടുകൾ നടത്തിയിട്ടുണ്ട്. വിനോദ് അദാനി ഈ മൂന്ന് കമ്പനികളുടെയും, ഉടമയോ , ഡയറക്ടറോ ആണെന്ന് സെബിക്ക് വിവരം ലഭിച്ചതയാണ് റിപ്പോർട്ട്.

ചട്ടം അനുസരിച്ചു ലിസ്റ്റ് ചെയ്ത കമ്പനികളുടെ നേരിട്ടുള്ള ബന്ധുക്കൾ, പ്രൊമോട്ടർ ഗ്രൂപ്പുകൾ, അനുബന്ധ സ്ഥാപനങ്ങൾ എന്നിവ റിലേറ്റഡ് പാർട്ടിയായി കണക്കാക്കുന്നു. അത്തരം ഇടപാടുകൾ റെഗുലേറ്ററി, പബ്ലിക് ഫയലിംഗുകളിൽ വെളിപ്പെടുത്തണം എന്നാണ് ചട്ടം. എന്നാൽ പോർട്ട്-ടു-പവർ കമ്പനിയും ഓഫ് ഷോർ കമ്പനികളുമായുള്ള ഇടപ്പടുകളിൽ ചട്ടം ലംഘിക്കപ്പെട്ടിട്ടുണ്ടോ എന്നാണ് സെബി പരിശോധിക്കുന്നത്.

അതേസമയം ഇക്കാര്യത്തിൽ അന്വേഷണം നടക്കുന്നത് സെബിയോ അദാനി ഗ്രൂപ്പോ ഇത് വരെ സ്ഥിരീകരിച്ചിട്ടില്ല. ഹിന്റൻ ബർഗ് റിപ്പോർട്ടിനു പിന്നാലെ അദാനി ഗ്രൂപ്പിനെതിരെ കേന്ദ്ര കോർപ്പറേറ്റ് കാര്യ മന്ത്രാലയം അന്വേഷണം ആരംഭിച്ചിരുന്നു.

Story Highlights: Sebi Probe Against Adani

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here