Advertisement

‘നിതീഷ് കുമാർ സർക്കാറിന് കീഴിൽ ബീഹാറിൽ ജംഗിൾ രാജ്’; രൂക്ഷ വിമർശനവുമായി അമിത് ഷാ

April 2, 2023
Google News 2 minutes Read
amit shah against nitish kumar

ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. നിതീഷ് കുമാർ സർക്കാറിന് കീഴിൽ ബീഹാറിൽ ജംഗിൾ രാജാണെന്നും, സമാധാന പുനസ്ഥാപിക്കാൻ കഴിഞ്ഞില്ലെന്നും വിമർശനം.സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് അർധ സൈനിക വിഭാഗത്തെ വിന്യസിക്കും. സംഘർഷം ഉണ്ടായ ബംഗാളിലും അതീവ ജാഗ്രത. ( amit shah against nitish kumar )

സസാറാമിലെ സന്ദർശനം റദ്ദാക്കിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നവാഡയിലെ പൊതുയോഗത്തിലാണ് മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ കടന്നാക്രമിച്ചത്.സസാറാമിലെ സംഘർഷം ദുർഭാഗ്യകരമാണ്.ക്രമസമാധാന നില പരാജയപ്പെട്ട ബീഹാറിന് നിതീഷ് കുമാറിനെ ആവശ്യമില്ലെന്ന് അമിത് ഷാ കുറ്റപ്പെടുത്തി. അടുത്ത സന്ദർശനത്തിൽ സസാറാമിൽ എത്തുമെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.

പ്രധാനമന്ത്രിയാകാമെന്നത് നിതീഷിന്റെ നടക്കാത്ത ആഗ്രഹമാണെന്നും ,മഹാഗഡ് ബന്ധൻ സർക്കാരിനെ പിഴുതുമാറ്റി 2024 ൽ ബിജെപി വിജയിക്കുമെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.ജെഡിയുവിനെ ചഉഅ യിലേക്കുള്ള വാതിൽ എന്നെന്നേക്കും അടഞ്ഞതായി അമിത് ഷാ വ്യക്തമാക്കി.

ഗവർണർ രാജേന്ദ്ര അർലേകറുമായി സംസാരിച്ച അമിത് ഷാ സംഘർഷങ്ങളിലും , നിരോധജ്ഞിക്കിടെ ഉണ്ടായ ബോംബ് സ്‌ഫോടനത്തിലും റിപ്പോർട്ട് തേടിയിട്ടുണ്ട്. സംസ്ഥാന സർക്കാറിന്റെ സുരക്ഷാ സംവിധാനങ്ങളിൽ വീഴ്ച ഉണ്ടായി എന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തൽ .സംസ്ഥാനത്തെ അക്രമ സംഭവങ്ങളിൽ ഇതുവരെ 80 പേരെ അറസ്റ്റ് ചെയ്തു.രാമനവമി ആഘോഷത്തെ തുടർന്ന് പൊട്ടിപുറപ്പെട്ട സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെടുകയും 60 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു അക്രമ സംഭവങ്ങൾ ആസൂത്രിതമായിരുന്നെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി നിതീഷ് കുമാർ പറഞ്ഞു. ബംഗാൾ ഉണ്ടായ സംഘർഷത്തിൽ സിഐഡി അന്വേഷണം പുരോഗമിക്കുകയാണ്.ബംഗാൾ ബിജെപി അധ്യക്ഷൻ സുകന്ത മജുംദാർ സംഘർഷ മേഖലകളിലെ സന്ദർശനം പോലീസ് തടഞ്ഞു.മേഖലയിൽ നിരോധനാജ്ഞ തുടരുകയാണ്.

Story Highlights: amit shah against nitish kumar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here