Advertisement

തുടർച്ചയായ രണ്ടാം ദിനവും മാറ്റമില്ലാതെ സ്വർണ വില; പരിശോധിക്കാം വിലനിലവാരം

April 2, 2023
Google News 2 minutes Read
Image of Gold Ornaments

തുടർച്ചയായ രണ്ടാം ദിനവും സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. ഒരു ഗ്രാം സ്വര്‍ണത്തിന് 5,500 രൂപയാണ് ഇന്നത്തെ വില. ഇതോടെ ഒരുപവന്‍ സ്വര്‍ണത്തിന്റെ വില 44,000 രൂപയിലുമെത്തി. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിലയും മാറ്റമില്ലാതെ തുടരുകയാണ്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 4,570 രൂപയിലെത്തി. (Gold prices kerala today April 2)

രണ്ടു ദിവസം മുൻപ് ഗ്രാമിന് 30 രൂപ വര്‍ധനവ് രേഖപ്പെടുത്തിയാണ് സ്വര്‍ണവില 5500 രൂപയിലെത്തിയത്. മാർച്ച് 31നു ഗ്രാമിന് 30 രൂപ കൂടിയ ശേഷം ഏപ്രിലിൽ ആദ്യ രണ്ടു ദിവസങ്ങളിലും വിലക്ക് ചാഞ്ചാട്ടമില്ല.

മാര്‍ച്ച് 18നാണ് സ്വര്‍ണം സര്‍വകാല റെക്കോര്‍ഡ് തൊടുന്നത്. അന്ന് 5530 രൂപയായിരുന്നു ഗ്രാമിന് വില. 44,240 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.

Story Highlights: Gold prices kerala today April 2

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here