മുംബൈ ഇന്ത്യന്‍സ്- ബാംഗ്ലൂര്‍ പോരാട്ടം; ടോസ് നേടിയ ബാംഗ്ലൂര്‍ ഫീല്‍ഡിങ് തെരഞ്ഞെടുത്തു

ഐപിഎല്ലിന്റെ ഗ്ലാമര്‍ പോരാട്ടങ്ങളിലൊന്നായ മുംബൈ ഇന്ത്യന്‍സ്- ബാംഗ്ലൂര്‍ പോരാട്ടത്തില്‍ ടോസ് നേടിയ ആര്‍ സി ബി ബൗളിങ് തെരഞ്ഞെടുത്തു. ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ഇഷാന്‍ കിഷനും സൂര്യകുമാര്‍ യാദവും കാമറൂണ്‍ ഗ്രീനും ടിം ഡേവിഡും തിലക് വര്‍മയുമടങ്ങുന്ന മുംബൈ ബാറ്റിങ് നിരയെ മുഹമ്മദ് സിറാജും ഹര്‍ഷല്‍ പട്ടേലും നയിക്കുന്ന ബൗളിങ് നിരയുമായി പിടിച്ചുകെട്ടാമെന്ന പ്രതീക്ഷയിലാണ് ബംഗ്ലൂര്‍.
അവസാന നിമിഷം ടീമില്‍ ഉള്‍പ്പെട്ട മലയാളി താരം സന്ദീപ് വാര്യരിന് ഇന്നത്തെ മത്സരത്തില്‍ മുംബൈ പ്ലേയിങ് ഇലവനില്‍ ഇടംനേടാനായില്ല. നീണ്ട പരുക്ക് അലട്ടിയ കാലത്തിന് ശേഷം സ്റ്റാര്‍ പേസര്‍ ജോഫ്ര ആര്‍ച്ചര്‍ മുംബൈ പ്ലേയിങ് ഇലവനില്‍ ഇടംപിടിക്കുന്നുവെന്നതാണ് മറ്റൊരു പ്രത്യേകത.
Read Also: അർജുന അവാർഡ് ലഭിക്കുന്ന ആദ്യ ക്രിക്കറ്റർ; മുൻ ഇന്ത്യൻ ഓൾറൗണ്ടർ സലിം ദുറാനി അന്തരിച്ചു
ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഹോം ഗ്രൗണ്ടിന്റെ ആനുകൂല്യം മുതലാക്കാനുള്ള ശ്രമം ഉറപ്പായും ബെംഗളൂരു നടത്തും.
Story Highlights: IPL Bangalore won toss and opted bowling
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here