Advertisement

സഞ്ജുവിൻ്റെ രാജസ്ഥാൻ ഇന്ന് ഹൈദരാബാദിനെതിരെ; രണ്ടാം മത്സരത്തിൽ മുംബൈയും ബാംഗ്ലൂരും ഏറ്റുമുട്ടും

April 2, 2023
2 minutes Read
ipl sanju samson srh rcb

ഐപിഎലിൽ ഇന്ന് രണ്ട് മത്സരങ്ങൾ. ഉച്ചകഴിഞ്ഞ് 3.30ന് നടക്കുന്ന മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദ് സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസിനെ നേരിടും. രാത്രി 7.30ന് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ, മുംബൈ ഇന്ത്യൻസ് ടീമുകൾ ഏറ്റുമുട്ടും. ആദ്യ മത്സരം സൺറൈസേഴ്സ് ഹോം ഗ്രൗണ്ടായ ഹൈദരാബാദ് രാജീവ് ഗാന്ധി ഇൻ്റർനാഷണൽ സ്റ്റേഡിയത്തിലും രാത്രിയിലെ മത്സരം ബാംഗ്ലൂരിൻ്റെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്റ്റേഡിയത്തിലും നടക്കും. (ipl sanju samson srh rcb)

കഴിഞ്ഞ സീസണിലെ റണ്ണേഴ്സ് അപ്പ് ആയ രാജസ്ഥാൻ റോയൽസ് ഇത്തവണ ഡെത്ത് ഓവർ ബൗളിംഗിനെ അല്പം കൂടി ശക്തിപ്പെടുത്തിയാണ് എത്തുന്നത്. വിൻഡീസ് ഓൾറൗണ്ടർ ജേസൻ ഹോൾഡറെ എത്തിച്ചതുവഴി ഡെത്ത് ഓവർ ബൗളിംഗ് ലോവർ ഓർഡറിൽ കൂടുതൽ കരുത്തും രാജസ്ഥാനു ലഭിക്കും. യശസ്വി ജയ്സ്വാൾ, ജോസ് ബട്ലർ എന്നിവരാവും ഓപ്പണർമാർ. സഞ്ജു സാംസൺ, ദേവ്ദത്ത് പടിക്കൽ/ആകാശ് വസിഷ്ട്, ഷിംറോൺ ഹെട്മെയർ, റിയാൻ പരഗ്, ആർ അശ്വിൻ, ജേസൻ ഹോൾഡർ/ഒബേദ് മക്കോയ്, ട്രെൻ്റ് ബോൾട്ട്, യുസ്‌വേന്ദ്ര ചഹാൽ, സന്ദീപ് ശർമ എന്നിങ്ങനെയാവും ഫൈനൽ ഇലവൻ. ജോ റൂട്ട്, ആദം സാമ്പ എന്നീ രണ്ട് ലോകോത്തര താരങ്ങൾക്ക് ഏറെ അവസരം ലഭിച്ചേക്കില്ല. ദേവ്ദത്തിനെ നാലാം നമ്പറിൽ ഇറക്കുക എന്നത് കഴിഞ്ഞ സീസണിൽ അത്ര വിജയകരമായില്ലെങ്കിലും താരത്തെ മാറ്റിനിർത്താനിടയില്ല. കുൽദീപ് സെൻ, കെഎം ആസിഫ്, നവ്ദീപ് സെയ്‌നി, മുരുഗൻ അശ്വിൻ, അബ്ദുൽ ബാസിത്ത് തുടങ്ങിയവർ ഇംപാക്ട് താരങ്ങളായി വന്നേക്കാം.

Read Also: പരുക്കേറ്റ വില്ല്യംസൺ ഐപിഎലിൽ നിന്ന് പുറത്ത്

കഴിഞ്ഞ സീസണിൽ എട്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്ത സൺറൈസേഴ്സ് ഇക്കുറി അതിശക്തമായ ടീമിനെയാണ് അണിനിരത്തിയിരിക്കുന്നത്. ഇംഗ്ലണ്ട് യുവ ഓപ്പണർ ഹാരി ബ്രൂക്ക് തന്നെയാണ് ലൈനപ്പിലെ ഏറ്റവും ശ്രദ്ധേയനായ താരം. പൃഥ്വി ഷാ, ശുഭ്മൻ ഗിൽ തുടങ്ങിയ താരങ്ങൾ കളിച്ച്, ഇന്ത്യ ചാമ്പ്യന്മാരായ 2018 അണ്ടർ 19 ലോകകപ്പിൽ ഇംഗ്ലണ്ടിനായി കളിച്ച ബ്രൂക്ക് ഭാവി സൂപ്പർ താരമെന്നാണ് അറിയപ്പെടുന്നത്. ബ്രൂക്കിനൊപ്പം മായങ്ക് അഗർവാൾ ഇന്നിംഗ്സ് ഓപ്പൺ ചെയ്യും. രാഹുൽ ത്രിപാഠി, അഭിഷേക് ശർമ, ഗ്ലെൻ ഫിലിപ്സ്, അബ്ദുൽ സമദ്, വാഷിംഗ്ടൺ സുന്ദർ, ഭുവനേശ്വർ കുമാർ, ആദിൽ റഷീദ്/ഫസലുൽ ഹഖ് ഫാറൂഖി/അകീൽ ഹുസൈൻ, ഉമ്രാൻ മാലിക്, ടി നടരാജൻ എന്നിങ്ങനെയാവും ഫൈനൽ ഇലവൻ. മായങ്ക് മാർക്കണ്ഡെ, കാർത്തിക് ത്യാഗി തുടങ്ങിയവർ ഇംപാക്ട് താരങ്ങളാവും.

കഴിഞ്ഞ സീസണിൽ നാലാമത് ഫിനിഷ് ചെയ്ത ആർസിബി മൈക്കൽ ബ്രേസ്‌വെലിനെ ടീമിലെത്തിച്ചിട്ടുണ്ട്. ലോവർ ഓർഡറിൽ കളിക്കാൻ കഴിയുന്ന തകർപ്പൻ ഓൾറൗണ്ടറാണ് ബ്രേസ്‌വെൽ. ഫാഫ് ഡുപ്ലെസി, വിരാട് കോലി, അനുജ് റാവത്ത്/മഹിപാൽ ലോംറോർ, ഗ്ലെൻ മാക്സ്‌വൽ, സുയാഷ് പ്രഭുദേശായ്, ദിനേഷ് കാർത്തിക്, മൈക്കൽ ബ്രേസ്‌വെൽ, ഷഹബാസ് അഹ്‌മദ്, ഡേവിഡ് വിലി/റീസ് ടോപ്‌ലേ, ഹർഷൽ പട്ടേൽ/സിദ്ധാർത്ഥ് കൗൾ, മുഹമ്മദ് സിറാജ് എന്നിങ്ങനെയാവും ഫൈനൽ ഇലവൻ. ആകാശ് ദീപ്, കരൺ ശർമ തുടങ്ങിയവർ ഇംപാക്ട് താരങ്ങളാവും.

കഴിഞ്ഞ സീസണിൽ അവസാന സ്ഥാനത്ത് ഫിനിഷ് ചെയ്ത മുംബൈ ഇന്ത്യൻസ് ഇക്കുറി ഓസീസ് വെടിക്കെട്ട് ഓൾറൗണ്ടർ കാമറൂൺ ഗ്രീനിനെ ടീമിലെത്തിച്ചു. രോഹിത് ശർമ, ഡെവാൾഡ് ബ്രെവിസ്, ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ്, തിലക് വർമ, കാമറൂൺ ഗ്രീൻ/ഡുവാൻ ജാൻസൻ, ട്രിസ്റ്റൻ സ്റ്റബ്സ്/ടിം ഡേവിഡ്, ഹൃതിക് ഷോകീൻ, കുമാർ കാർത്തികേയ/ഷംസ് മുലാനി, ജോഫ്റ ആർച്ചർ, സന്ദീപ് വാര്യർ/ പീയുഷ് ചൗള എന്നിങ്ങനെയാവും ഫൈനൽ ഇലവൻ. അർഷദ് ഖാൻ, വിഷ്ണു വിനോദ് തുടങ്ങിയവർ ഇംപാക്ട് താരങ്ങളാവും.

Story Highlights: ipl sanju samson rr srh mi rcb

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement