‘സവർക്കറെ അപമാനിക്കുന്നത് ജനങ്ങളെ അപമാനിക്കുന്നതിന് തുല്യം’; സവർക്കർ ഗൗരവ് യാത്രയുമായി ഷിൻഡെ

മഹാരാഷ്ട്രയില്‍ സവര്‍ക്കര്‍ ഗൗരവ് യാത്രയുമായി മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ. സവർക്കർക്ക് പുഷ്പാഞ്ജലി അർപ്പിച്ച ശേഷം താനെ നഗരത്തിലെ രാം ഗണേഷ് ഗഡ്കരി രംഗായതൻ ഓഡിറ്റോറിയത്തിൽ നിന്നുമാണ് യാത്ര ആരംഭിച്ചത്. ‘ഞാന്‍ സവര്‍ക്കര്‍’ എന്നെഴുതിയ കാവി തൊപ്പി ധരിച്ചായിരുന്നു ഷിന്‍ഡെയുടെയും സംഘത്തിന്റെയും റാലി.
സവർക്കർ അനുകൂല ബോർഡുകളുമായി നൂറുകണക്കിന് പ്രവർത്തകരാണ് യാത്രയിൽ അണിനിരന്നത്. സവർക്കറുമായി ബന്ധപ്പെട്ട വിവരങ്ങൾ പ്രദർശിപ്പിക്കുന്ന ഒരു ടാബ്ലോയും യാത്രയുടെ ഭാഗമായിരുന്നു. ‘സവര്‍ക്കറെ ആക്രമിച്ച് ഹിന്ദുത്വത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ചില ശക്തികള്‍ ശ്രമിക്കുന്നത് കണ്ട് ജനങ്ങള്‍ രോഷാകുലരാണ്. സവര്‍ക്കറെ അപമാനിക്കുന്നത് ഓരോ ഇന്ത്യക്കാരനെയും അപമാനിക്കുന്നതിന് തുല്യമാണ്. സവര്‍ക്കര്‍ ജയിലിലായതുപോലെ സെല്ലുലാര്‍ ജയിലില്‍ ഒരു ദിവസമെങ്കിലും ജീവിക്കാന്‍ അവരെ വെല്ലുവിളിക്കുകയാണ്’- ഷിന്‍ഡെ പറഞ്ഞു.
രാജ്യത്തിന് സവർക്കർ നൽകിയ സംഭാവനകളെ ആദരിക്കുന്നതിനും അദ്ദേഹത്തിനെതിരായ രാഹുൽ ഗാന്ധിയുടെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ചും സംസ്ഥാനത്തെ മുഴുവൻ ജില്ലയിലും സവർക്കർ ഗൗരവ് യാത്രകൾ നടത്തുമെന്ന് ഭാരതീയ ജനതാ പാർട്ടിയും ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയും കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു.
Story Highlights: Maharashtra CM Holds Roadshow To Honour VD Savarkar In Thane
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here