Advertisement

സൂറത്ത് കോടതിയുടെ വിധി; രാഹുൽ ഗാന്ധി ഈ ആഴ്ച തന്നെ അപ്പീൽ നൽകും

April 2, 2023
Google News 2 minutes Read
rahul gandhi court appeal

സൂറത്ത് കോടതിയുടെ വിധി സെഷൻസ് കോടതിയിൽ രാഹുൽ ഗാന്ധി ഈ ആഴ്ച തന്നെ അപ്പീൽ നൽകും. ഏപ്രിൽ അഞ്ചിന് മുമ്പ് അപ്പീൽ ഫയൽ ചെയ്യും. രാജ്യത്തെ എല്ലാ ഭാഗങ്ങളിലുമുള്ള കേസുകൾ ഒരുമിപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ച് സുപ്രിംകോടതിയെ സമീപിക്കാനും കോൺഗ്രസ് ആലോചിക്കുന്നുണ്ട്. (rahul gandhi court appeal)

അതേസമയം രാഹുൽ ഗാന്ധിക്കെതിരെ ഹരിദ്വാർ കോടതിയിൽ വീണ്ടും മനനഷ്ട കേസ് ഫയൽ ചെയ്തു. കമൽ ഭണ്ടോരിയ എന്ന ആർഎസ്എസ് പ്രവർത്തകനാണ് , ഭാരത് ജോഡോ യാത്രയ്ക്കിടെ കുരു ക്ഷേത്രയിൽ വച്ച് ആർഎസ്എസിനെ 21 ആം നൂറ്റാണ്ടിലെ കൗരവർ എന്ന് വിശേഷിപ്പിച്ചതിനെതിരെ കോടതിയെ സമീപിച്ചത്. ഈ മാസം 12 ന് കേസ് കോടതി പരിഗണിക്കും.

Read Also: തന്റെ പ്രതിച്ഛായ തകർക്കാൻ ചിലർ ശ്രമിക്കുന്നു, പണം കൊടുത്ത് ആളുകളെ ഏർപ്പെടുത്തുന്നു; രാഹുലിനെതിരെ പരോക്ഷ വിമർശനവുമായി മോദി

ആർഎസ്എസ് പ്രവർത്തകൻ കമൽ ഭഡോരിക്ക് വേണ്ടിയാണ് താൻ പരാതി ഫയൽ ചെയ്തതെന്നാണ് അഭിഭാഷകൻ അരുൺ ബഡോറിയ അറിയിച്ചിരിക്കുന്നത്. ഹർജി ഏപ്രിൽ 12-ന് കോടതി പരിഗണിക്കുമെന്നും അദ്ദേഹം പരഞ്ഞു ഐപിസി 499, 500 വകുപ്പുകൾ പ്രകാരമാണ് പരാതി നൽകിയിരിക്കുന്നത്. രണ്ട് വകുപ്പുകളും ക്രിമിനൽ അപകീർത്തിയുമായി ബന്ധപ്പെട്ടതും പരമാവധി രണ്ട് വർഷത്തെ തടവ് ശിക്ഷ വിധിക്കുന്നതുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആർഎസ്എസുകാർ 21-ാം നൂറ്റാണ്ടിലെ കൗരവരാണെന്നായിരുന്നു അന്ന് രാഹുൽ പറഞ്‍ത്. ഭാരത് ജോഡോ യാത്ര ഹരിയാനയിലെ അംബാല ജില്ലയിൽ എത്തിയപ്പോൾ ജനങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കവെയായിരുന്നു പരാർശം.

രാഹുൽ ഗാന്ധിക്കെതിരെ പരോക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്തുവന്നിരുന്നു. തന്റെ പ്രതിച്ഛായ തകർക്കാൻ ചിലർ നിരന്തരം ശ്രമിക്കുന്നുവെന്ന് നരേന്ദ്ര മോദി പറഞ്ഞു. ഇന്ത്യയ്ക്ക് അകത്തും പുറത്തുമുള്ളവരുടെ സഹായം ഇതിന് ലഭിക്കുന്നുണ്ട്. പണം കൊടുത്ത് ആളുകളെ ഇതിനായി ഏർപ്പെടുത്തുന്നു. മുൻ സർക്കാരുകൾക്ക് വോട്ട് ബാങ്കിനെ പ്രീതിപ്പെടുത്തുക മാത്രമായിരുന്നു ലക്ഷ്യം. മുൻ സർക്കാർ ഒരു കുടുംബത്തിന് മാത്രം പ്രഥമപരിഗണന നൽകിയെന്നും അദ്ദേഹം ആരോപിച്ചു.

കർണാടകത്തിലെ കോലാറിൽ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് റാലിയിൽ നടത്തിയ പ്രസംഗമാണ് ശിക്ഷയ്ക്കിടയാക്കിയത്. ‘നീരവ് മോദിയോ ലളിത് മോദിയോ നരേന്ദ്ര മോദിയോ ആകട്ടെ, എന്താണ് എല്ലാ കള്ളന്മാരുടെയും പേരിൽ മോദിയുള്ളത്…? ഇനിയും തിരഞ്ഞാൽ കൂടുതൽ മോദിമാർ പുറത്തുവരും’ എന്നായിരുന്നു 2019 ഏപ്രിൽ 13-ന്റെ പ്രസംഗത്തിലെ വിവാദപരാമർശം.

Story Highlights: rahul gandhi court appeal

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here