Advertisement

മാര്‍ബര്‍ഗ് വൈറസ്; ഇക്വറ്റോറിയല്‍ ഗിനിയയിലേക്കും ടാന്‍സാനിയയിലേക്കുമുള്ള യാത്ര ചെയ്യുന്നതിനെതിരെ യുഎഇ

April 2, 2023
Google News 2 minutes Read
UAE citizens advised to postpone travel to Equatorial Guinea and Tarzania

മാര്‍ബര്‍ഗ് വൈറസ് പൊട്ടിപ്പുറപ്പെട്ടതിനാല്‍ ഇക്വറ്റോറിയല്‍ ഗിനിയയിലേക്കും ടാന്‍സാനിയയിലേക്കും യാത്ര ചെയ്യുന്നതിനെതിരെ മുന്നറിയിപ്പുമായി യുഎഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രാലയം.
സുരക്ഷ കണക്കിലെടുത്ത് ഈ രണ്ട് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര മാറ്റിവയ്ക്കണമെന്ന് ട്വിറ്ററിലൂടെ മന്ത്രാലയം അഭ്യര്‍ത്ഥിച്ചു.

ഇരു രാജ്യങ്ങളിലും താമസിക്കുന്നവരോ സന്ദര്‍ശിക്കുന്നവരോ ആയ പൗരന്മാരോട് മുന്‍കരുതലുകള്‍ എടുക്കാനും സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കാനും മന്ത്രാലയം നിര്‍ദേശം നല്‍കി. ഇക്വറ്റോറിയല്‍ ഗിനിയയും ടാന്‍സാനിയയും മാര്‍ബര്‍ഗ് വൈറസിന്റെ വ്യാപനം റിപ്പോര്‍ട്ട് ചെയ്തതോടെയാണ് മുന്നറിയിപ്പ്. എബോളയ്ക്ക് സമാനമായ പകര്‍ച്ചവ്യാധിയാണ് ഈ വൈറസ് ഉണ്ടാക്കുന്നത്. വൈറസിനെ കുറിച്ച് ലോകാരോഗ്യ സംഘടനയും ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്.

Read Also: സന്ദര്‍ശക വിസ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് യുഎഇ; ഇനി വിസ ലഭിക്കുക ഈ വിഭാഗത്തിന് മാത്രം

ഇക്വറ്റോറിയല്‍ ഗിനിയ, ടാന്‍സാനിയ എന്നിവിടങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ കുവൈറ്റ് ആരോഗ്യ മന്ത്രാലയവും നിര്‍ദേശം നല്‍കിയിട്ടുണ്ട്. വൈറസ് രോഗം പടരുന്ന സാഹചര്യത്തിലാണ് നിര്‍ദേശം. രോഗവ്യാപനം നിയന്ത്രണവിധേയമാകുന്നത് വരെ യാത്ര ചെയ്യരുതെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Story Highlights: UAE citizens advised to postpone travel to Equatorial Guinea and Tarzania

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here