Advertisement

പ്രധാനമന്ത്രിക്കെതിരെ അധിക്ഷേപ പരാമര്‍ശം; യുപിയില്‍ കോണ്‍ഗ്രസ് നേതാവിനെതിരെ കേസ്

April 2, 2023
Google News 3 minutes Read
UP police case against congress leader over remarks on Modi

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് നോതാവിനെതിരെ കേസ്. കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സച്ചിന്‍ ചൗധരിയ്‌ക്കെതിരെയാണ് യുപി പൊലീസ് കേസെടുത്തത്. ബിജെപിയുടെ യുവജന വിഭാഗം നേതാവ് അക്ഷിത് അഗര്‍വാള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.(UP police case against congress leader over remarks on Modi)

വെള്ളിയാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് കോണ്‍ഗ്രസ് നേതാവ്, പ്രധാനമന്ത്രിക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയതെന്ന് അക്ഷിത് അഗര്‍വാള്‍ പറഞ്ഞു. അധിക്ഷേപ പരാമര്‍ശം നടത്തിക്കൊണ്ടുള്ള വിഡിയോ ക്ലിപ്പുകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചെന്നും ബിജെപി നേതാവ് ആരോപിച്ചു.

Read Also: കർണാടകയിൽ ബിജെപി എംഎൽഎ രാജിവച്ചു; തെരഞ്ഞെടുപ്പ് നേരിടുക കോൺഗ്രസ് ടിക്കറ്റിൽ

കോണ്‍ഗ്രസ് നേതാവ് ഹിന്ദുമത്തെ അവഹേളിച്ചെന്നും അക്ഷിത് അഗര്‍വാള്‍ ആരോപിച്ചു. ഇവ അടക്കം പരാതിക്കൊപ്പം പൊലീസിന് കൈമാറി.

Story Highlights: UP police case against congress leader over remarks on Modi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here