കോയമ്പത്തൂരിലെ ആദ്യ വനിതാ ബസ് ഡ്രൈവറായ 24 കാരി; കാക്കി ധരിച്ച് മലയാളി പെണ്‍കുട്ടി

കോയമ്പത്തൂർ ജില്ലയിലെ ആദ്യ വനിതാ ബസ് ഡ്രൈവറായി വടവള്ളി തിരുവള്ളുവർ നഗറിൽ ഷർമിള (24). സമൂഹമാധ്യമങ്ങളിൽ മലയാളി കൂടിയായ ഷർമിള ഇതൊനൊടകം താരമായിക്കഴിഞ്ഞിരുന്നു. ഷൊർണൂർ കുളപ്പുള്ളി മാരിയമ്മൻ ക്ഷേത്രത്തിനു സമീപമുള്ള സരോജിനി– മുരുകേശൻ ദമ്പതികളുടെ മകളായ ഹേമയുടെ മകളാണ് ഷർമിള. മലയാളം അത്യാവശ്യം അറിയാം.(Coimbatore first woman bus driver)
ലൈസൻസ് കിട്ടിയ ശേഷം സ്വകാര്യ ബസ് കമ്പനികളിൽ ശ്രമിച്ചെങ്കിലും പലരും ഒഴിവാക്കി. ചില ബസ് ഉടമകൾ മാത്രമാണ് ഒറ്റ സർവീസിന് അവസരം നൽകിയത്. പിന്നീട് ഷർമിളയുടെ ആഗ്രഹമറിഞ്ഞ് നേരിട്ട് വിളിച്ച് അവസരം നൽകിയത് കോയമ്പത്തൂരിൽ നൂറോളം ബസുകൾ ഉള്ള വി.വി. ബസ്സുടമ ദുരൈ കണ്ണനാണ്. ഇടവിട്ടുള്ള ദിവസങ്ങളിൽ രാവിലെ 5 മുതൽ രാത്രി 11.30 വരെ ഓടിക്കണം. സർക്കാർ ബസ് ഓടിക്കാൻ അവസരം ലഭിച്ചാൽ സ്വീകരിക്കുമെന്നും ഷർമിള പറഞ്ഞു.
ഏഴാം ക്ലാസ് മുതൽ അച്ഛന്റെ ഓട്ടോറിക്ഷയിൽ തുടങ്ങിയ ബാലപാഠങ്ങളാണ് മികച്ച ഡ്രൈവറായി മാറണമെന്നുള്ള ആഗ്രഹത്തിനു പിന്നിലെന്നു ഷർമിള പറഞ്ഞു. ഫാർമസിയിൽ ഡിപ്ലോമ ബിരുദം നേടി അച്ഛന്റെ കൂടെ കൂടിയപ്പോൾ തുടങ്ങിയതാണ് ഹെവി വെഹിക്കിൾ ലൈസൻസ് വേണമെന്നുള്ള ആഗ്രഹം. ഇതിനിടെ സ്കൂൾ വാഹനങ്ങൾ ഓടിക്കാനായി കയറി.
അഞ്ചു വർഷമായി ഡ്രൈവിങ് രംഗത്തുള്ള ഷർമിളയുടെ ആദ്യ ബസ് സർവീസ് വെള്ളിയാഴ്ച തുടങ്ങി. 12 സിംഗിൾ സർവീസ് പൂർത്തിയാക്കി.കേരളത്തിൽ നിന്നുള്ള തൃശൂർ സ്വദേശിനി ടാങ്കർ ലോറി ഓടിക്കുന്ന വാർത്ത കണ്ടപ്പോൾ കൂടുതൽ പ്രചോദനമായെന്നും ശർമിള കൂട്ടിച്ചേർത്തു.
Story Highlights: Coimbatore first woman bus driver
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here