Advertisement

ലൂണയില്ല, മറ്റ് പ്രമുഖരെല്ലാം കളിക്കും; സൂപ്പർ കപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച് കേരള ബ്ലാസ്‌റ്റേഴ്‌സ്

April 3, 2023
Google News 2 minutes Read
kerala blasters super cup

കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി, ഹീറോ സൂപ്പർ കപ്പ് 2023നുള്ള ഔദ്യോഗിക ടീമിനെ പ്രഖ്യാപിച്ചു. ജെസൽ കർണെയ്‌റോ നയിക്കുന്ന 29 അംഗ ടീം നിലവിൽ ടൂർണമെന്റിനായുള്ള തയാറെടുപ്പിലാണ്. ഏപ്രിൽ എട്ടിന് കോഴിക്കോട് ഇഎംഎസ് സ്‌റ്റേഡിയത്തിൽ ഐലീഗ് ചാമ്പ്യൻമാരായ റൗണ്ട് ഗ്ലാസ് പഞ്ചാബിനെതിരെയാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ മത്സരം. (kerala blasters super cup)

വ്യക്തിപരമായ കാരണങ്ങളാൽ ക്ലബ് അവധി നീട്ടിനൽകിയതിനാൽ അഡ്രിയാൻ ലൂണ ടൂർണമെന്റിൽ പങ്കെടുക്കില്ല. അതേസമയം, ലൂണ ഒഴികെയുള്ള ടീമിലെ മറ്റ് വിദേശ താരങ്ങളെല്ലാം ഐഎസ്എൽ ഇടവേളയ്ക്ക് ശേഷം ടീമിനൊപ്പം പരിശീലനം പുനരാരംഭിച്ചിട്ടുണ്ട്. പ്രാദേശിക യുവ പ്രതിഭകളെയും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Read Also: ‘കളി പൂര്‍ത്തിയാക്കാതെ മൈതാനം വിട്ടത് ദൗര്‍ഭാഗ്യകരമായ സംഭവമായിപ്പോയി’; ഖേദം പ്രകടിപ്പിച്ച് ബ്ലാസ്റ്റേഴ്‌സ്

29 അംഗ ടീമിൽ 11 താരങ്ങൾ മലയാളികളാണ്. രാഹുൽ കെ പി, സഹൽ അബ്ദുൾ സമദ്, ശ്രീക്കുട്ടൻ എം എസ്, സച്ചിൻ സുരേഷ്, നിഹാൽ സുധീഷ്, വിബിൻ മോഹനൻ, ബിജോയ് വർഗീസ്, മുഹമ്മദ് അസ്ഹർ, മുഹമ്മദ് ഐമെൻ, മുഹമ്മദ് സഹീഫ്, തേജസ് കൃഷ്ണ എന്നിവരാണ് ടീമിലെ മലയാളി താരങ്ങൾ. ഓസ്‌ട്രേലിയൻ സ്‌ട്രൈക്കർ അപ്പോസ്തലോസ് ജിയാനു ആണ് ടീമിലെ ഏക ഇന്റർനാഷണൽ ഏഷ്യൻ താരം.

ഹീറോ സൂപ്പർ കപ്പിനുള്ള കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിയുടെ ഔദ്യോഗിക ടീം:

ഗോൾകീപ്പർമാർ: പ്രഭ്‌സുഖൻ സിങ് ഗിൽ, കരൺജിത് സിങ്, സച്ചിൻ സുരേഷ്, മുഹീത് ഷബീർ.

പ്രതിരോധ താരങ്ങൾ: വിക്ടർ മോംഗിൽ, മാർക്കോ ലെസ്‌കോവിച്ച്, ഹോർമിപം റൂയിവ, സന്ദീപ് സിങ്, ബിജോയ് വർഗീസ്, നിഷു കുമാർ, ജെസൽ കർണെയ്‌റോ, മുഹമ്മദ് സഹീഫ്, തേജസ് കൃഷ്ണ.

മധ്യനിര താരങ്ങൾ: ഡാനിഷ് ഫാറൂഖ്, ആയുഷ് അധികാരി, ജീക്‌സൺ സിങ്, ഇവാൻ കല്യൂഷ്‌നി, മുഹമ്മദ് അസ്ഹർ, വിബിൻ മോഹനൻ.

മുന്നേറ്റ താരങ്ങൾ: ബ്രൈസ് ബ്രയാൻ മിറാൻഡ, സൗരവ് മണ്ഡൽ, രാഹുൽ കെ.പി., സഹൽ അബ്ദുൽ സമദ്, നിഹാൽ സുധീഷ്, ബിദ്യാസാഗർ സിങ്, ശ്രീക്കുട്ടൻ എം എസ്., മുഹമ്മദ് ഐമെൻ, ദിമിത്രിയോസ് ഡയമന്റകോസ്, അപ്പോസ്തലോസ് ജിയാനു.

Story Highlights: kerala blasters super cup squad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here