‘ക്ലിയോപാട്ര ഉപയോഗിച്ചതാണ്’; കഴുതപ്പാൽ കൊണ്ടുള്ള സോപ്പ് ഉപയോഗിച്ച് കുളിച്ചാൽ സൗന്ദര്യം വർധിക്കുമെന്ന് മനേക ഗാന്ധി

കഴുതപ്പാൽ കൊണ്ടുള്ള സോപ്പ് ഉപയോഗിച്ച് കുളിച്ചാൽ സ്ത്രീകളുടെ സൗന്ദര്യം വർധിക്കുമെന്ന് ബിജെപി എംപി മനേക ഗാന്ധി. ക്ലിയോപാട്ര കഴുതപ്പാൽ ഉപയോഗിച്ചാണ് കുളിച്ചതെന്നും എന്തുകൊണ്ട് അത്തരം സോപ്പുകൾ നമ്മൾ നിർമിക്കുന്നില്ല എന്നും മനേക ഗാന്ധി ചോദിച്ചു. യുപിയിലെ സഹാറൻപൂരിൽ നടന്ന ഒരു പൊതുപരിപാടിയിൽ സംസാരിക്കുന്നതിനിടെയാണ് മനേക ഗാന്ധിയുടെ അവകാശവാദം. ഇതിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
“കഴുതപ്പാൽ കൊണ്ടുള്ള സോപ്പ് എപ്പോഴും സ്ത്രീയുടെ ശരീരം സുന്ദരമാക്കിനിർത്തും. പ്രശസ്ത രാജകുമാരിയായ ക്ലിയോപാട്ര കഴുതപ്പാലിലാണ് കുളിച്ചിരുന്നത്. കഴുതകപ്പാൽ കൊണ്ടുണ്ടാക്കിയ സോപ്പിന് ഡൽഹിയിൽ 500 രൂപയാണ് വില. ആടിൻ്റെയും കഴുതയുടെയും പാൽ കൊണ്ട് നമ്മൾ എന്തുകൊണ്ട് സോപ്പ് ഉണ്ടാക്കുന്നില്ല?”- മനേക ഗാന്ധി പറഞ്ഞു.
गधे के दूध का साबुन औरत के शरीर को खूबसूरत रखता है"इनकी सुंदरता की राज आजा के सामने आई जो गधे के दूध से बनी और गोबर से बनी साबुन का प्रोडक्ट यूज करती हैं
— AZAD ALAM (@Azad24906244) April 2, 2023
◆ BJP सांसद @Manekagandhibjp का बयान #BJP | BJP | #ManekaGandhi | Maneka Gandhi pic.twitter.com/rXW1aY1t6o
കഴുതകളുടെ എണ്ണം രാജ്യത്ത് കുറയുകയാണെന്നും മനേക ഗാന്ധി പറഞ്ഞു. ലഡാക്കിലെ ഒരു സമൂഹം കോഴിപ്പാലിൽ നിന്ന് സോപ്പുണ്ടാക്കുന്നുണ്ട്. തടിയുടെ വില കൂടിയതിനാൽ ശവശരീരം സംസ്കരിക്കുന്നതിനു ചെലവേറുകയാണ്. ചാണകത്തിൽ സുഗന്ധദ്രവ്യം ഉപയോഗിച്ച് അതുകൊണ്ട് ശവശരീരം സംസ്കരിച്ചാൽ ചെലവ് കുറയ്ക്കാമെന്നും അവർ പറയുന്നു.
Story Highlights: Maneka Gandhi Soap Donkey Milk Women Beautiful Cleopatra
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here