എലത്തൂര്‍ ട്രെയിന്‍ ആക്രമണം: വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍
എലത്തൂരില്‍ റെയില്‍വേ സ്റ്റേഷന്‍ ആക്രമണം നടത്തിയ പ്രതിയെ പിടികൂടിയെന്ന വാര്‍ത്ത നിഷേധിച്ച് മന്ത്രി എ കെ ശശീന്ദ്രന്‍. എലത്തൂര്‍ റെയില്‍വേ സ്റ്റേഷന്‍ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഭവവുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് മന്ത്രി ആവശ്യപ്പെട്ടു. അന്വേഷണം നല്ല രീതിയിലാണ് മുന്നോട്ടുപോകുന്നതെന്നും മന്ത്രി വ്യക്തമാക്കി. (Minister A K saseendran on Elathur train fire attack)
ആക്രമണത്തിന് പിന്നാലെ എലത്തൂരില്‍ മരിച്ച മൂന്ന് പേര്‍ക്കുള്ള ധനസഹായം കൂടിയാലോചിച്ച് തീരുമാനിക്കുമെന്ന് മന്ത്രി അറിയിച്ചു. ട്രെയിനില്‍ വച്ച് ഉണ്ടായ അപകടങ്ങള്‍ക്ക് റെയില്‍വേയാണ് ധനസഹായങ്ങള്‍ നല്‍കേണ്ടത്. ട്രെയിനിലെ സുരക്ഷാ സംവിധാനങ്ങളെ കുറിച്ച് പരിശോധനകള്‍ നടത്തേണ്ടതുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അതേസമയം അന്വേഷണത്തിന്റെ ഭാഗമായി ട്രെയിനിന്റെ കോച്ചുകളില്‍ ഫൊറന്‍സിക് പരിശോധന നടക്കുകയാണ്. ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യുട്ടൂവ് ട്രെയിനിന്റെ ഡി1, ഡി2 കോച്ചുകളിലാണ് പരിശോധന. കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ മാറ്റിയിട്ട ബോഗികളിലാണ് ഫൊറന്‍സിക് പരിശോധന നടക്കുന്നത്.
കേസില്‍ പ്രതി നോയിഡ സ്വദേശിയെന്ന് സംശയിക്കുന്നതായാണ് പൊലീസ് നല്‍കുന്ന വിവരം. ദൃക്‌സാക്ഷികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ പ്രതിയുടെ രേഖാചിത്രം പുറത്തുവിട്ട് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്. ഇതിനിടയിലാണ് നോയിഡ സ്വദേശിയാണ് പ്രതിയെന്ന സൂചന പൊലീസ് പുറത്തുവിടുന്നത്.
പ്രതിയിലേക്കെത്താന്‍ കഴിയുന്ന നിര്‍ണായ വിവരങ്ങള്‍ ലഭ്യമായിട്ടുണ്ടെന്ന് ഡിജിപി അനില്‍കാന്ത് വ്യക്തമാക്കി. സമഗ്രമായ അന്വേഷണമുണ്ടാകുമെന്ന് കണ്ണൂരിലെത്തിയ ഡിജിപി അറിയിച്ചു.
Story Highlights: Minister A K saseendran on Elathur train fire attack
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here