‘മധുവധക്കേസ് കടന്നുപോയത് പ്രതിസന്ധിഘട്ടങ്ങളിലൂടെ, സർക്കാർ പരമാവധി സഹായം നൽകി; മന്ത്രി കെ രാധാകൃഷ്ണൻ

അട്ടപ്പാടി മധുവധക്കേസ് കടന്നുപോയത് പ്രതിസന്ധിഘട്ടങ്ങളിലൂടെയാണ് എന്നാൽ പ്രതികളെയെല്ലാം നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ കഴിഞ്ഞു എന്ന് മന്ത്രി കെ രാധാകൃഷ്ണൻ. 16 പ്രതികളിൽ 14 പേരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്.കേസ് നടത്തിപ്പിന് പ്രോസിക്യൂട്ടർമാരെ പല തവണ മാറ്റേണ്ടി വന്നു. പിന്നിട്ടത് വലിയ കടമ്പകൾ.(K Radhakrishnan response over madhu case)
അട്ടിമറിക്കപ്പെട്ടേക്കാൻ സാധ്യതയുണ്ടായിരുന്ന കേസിലാണ് വിധി. മധുവിന്റെ കുടുംബത്തിനും സർക്കാർ പരമാവധി സഹായം നൽകിയെന്ന് കെ രാധാകൃഷ്ണൻ വ്യക്തമാക്കി. 16 പേരിൽ 2 പേരെ മാറ്റിനിർത്തിയിട്ടുണ്ട്. കുറ്റവാളികൾക്ക് കടുത്ത ശിക്ഷ വാങ്ങി നൽകാൻ പല ഘട്ടത്തിൽ പരിശ്രമങ്ങളുണ്ടായെന്നും മന്ത്രി വ്യക്തമാക്കി.
കേസിൽ 16 പ്രതികളിൽ 14 പേരും കുറ്റക്കാരെന്ന് കണ്ടെത്തി മണ്ണാര്‍ക്കാട് മജിസ്ട്രേറ്റ് കോടതി. ഇവര്‍ക്കെതിരായ നരഹത്യാക്കുറ്റം തെളിഞ്ഞു. രണ്ട് പേരെ കോടതി വെറുതെ വിട്ടു. നാലും പതിനൊന്നും പ്രതികളെയാണ് കോടതി വെറുതെ വിട്ടത്. ഒന്നും രണ്ടും മൂന്നും അഞ്ചും ആറും ഏഴും എട്ടും ഒമ്പതും പത്തും പന്ത്രണ്ടും പതിമൂന്നും പതിനാലും പതിനഞ്ചും പതിനാറും പ്രതികൾ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. പ്രതികളുടെ ശിക്ഷ കോടതി നാളെ വിധിക്കും.
Story Highlights: K Radhakrishnan response over madhu case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here