Advertisement

നിങ്ങളുടെ ചാനലും ഹാക്ക് ചെയ്യപ്പെട്ടേക്കാം; ക്രിയേറ്റര്‍മാര്‍ക്ക് മുന്നറിയിപ്പുമായി യൂട്യൂബ്

April 4, 2023
Google News 2 minutes Read
Youtube warns on hacking phishing

ട്വന്റിഫോര്‍ ന്യൂസിന്റെ യൂട്യൂബ് ചാനലടക്കം ഹാക്ക് ചെയ്യാന്‍ ശ്രമം നടന്നെന്ന് ചൂണ്ടിക്കാട്ടി ചാനല്‍ മേധാവികള്‍ക്കും കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്കും മുന്നറിയിപ്പുമായി യൂട്യൂബ്. പാസ്‌വേര്‍ഡ് ഉപയോഗിച്ച് സംരക്ഷിക്കപ്പെട്ട സംശയാസ്പദമായ ഒരു ഗൂഗിള്‍ ഡ്രൈവ് ലിങ്ക് ചൂണ്ടിക്കാട്ടി ട്വന്റിഫോര്‍ യൂട്യൂബ് അധികൃതരുമായി ബന്ധപ്പെട്ടപ്പോഴാണ് ഫിഷിങ് ശ്രമത്തെക്കുറിച്ച് യൂട്യൂബ് മുന്നറിയിപ്പ് നല്‍കിയത്. കേരളത്തിലെ ഉള്‍പ്പെടെ പ്രമുഖ യൂട്യൂബ് ചാനലുകളും വാര്‍ത്താ ചാനലുകളും ഹാക്ക് ചെയ്യാനുള്ള ഒരു ശ്രമമാണ് ഇതോടെ വെളിച്ചത്ത് വന്നിരിക്കുന്നത്. (Youtube warns on hacking phishing)

യൂട്യൂബ് പോളിസി ചേഞ്ച് എന്ന തലക്കെട്ടില്‍ വന്ന ഇ-മെയിലാണ് സംശയാസ്ദമെന്ന് ട്വന്റിഫോറിന്റെ സാങ്കേതിക വിഭാഗം കണ്ടെത്തിയത്. no-replay@youtube.com എന്ന അഡ്രസില്‍ നിന്ന് ട്വന്റിഫോറിന് വന്നത് യൂട്യൂബ് ഔദ്യോഗികമായി അയച്ച മെയില്‍ അല്ലെന്നും മറുപടിയായി യൂട്യൂബ് അധികൃതര്‍ വ്യക്തമാക്കി.

Read Also: പൊള്ളിയ കാലുമായി റഹ്‌മത്തിനേയും കുഞ്ഞിനേയും തിരഞ്ഞ് അയല്‍ക്കാരന്‍; നിലയ്ക്കാത്ത ഫോണ്‍കോളുകള്‍; നോവായി എലത്തൂര്‍

മെയില്‍ ഐഡി യൂട്യൂബിന്റേതാണെങ്കിലും ഫിഷിങില്‍ ഇത് അനധികൃതമായി ഉപയോഗിച്ചുവെന്നാണ് യൂട്യൂബ് വ്യക്തമാക്കിയിരിക്കുന്നത്. സംശയാസ്പദമായി ഇത്തരം മെയിലുകള്‍ വന്നാല്‍ അറ്റാച്ച് ചെയ്ത ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യരുതെന്നും അവ തുറക്കരുതെന്നും യൂട്യൂബ് നിര്‍ദേശിച്ചിട്ടുണ്ട്.

സംശയാസ്പദമായ സന്ദേശത്തിന്റെ സ്‌ക്രീന്‍ ഷോട്ട് ചുവടെ:

Story Highlights: Youtube warns on hacking phishing

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here