കരുവാരകുണ്ട് ദമ്മാം പ്രവാസി കൂട്ടായ്മ വാർഷിക ജനറൽ ബോഡിയും ഇഫ്‌താർ സംഗമവും നടത്തി

സൗദി അറേബിയയിലെ കിഴക്കൻ പ്രവിശ്യയിൽ ജോലി ചെയ്യുന്ന കരുവാരകുണ്ടിലെ പ്രവാസികളുടെ കൂട്ടായ്മയായ “കരുവാരകുണ്ട് ദമ്മാം പ്രവാസി കൂട്ടായ്മ” മാർച്ച് 31 വെള്ളിയാഴ്ച ദമ്മാമിലെ കുവൈറ്റ് പാർക്കിൽ വച്ച് ഇഫ്താർ സംഘടിപ്പിച്ചു. സുഹൃത്തുക്കളും ബന്ധുക്കളും സഹപാഠികളും ആയ പലരും നാളുകൾക്കു ശേഷം കണ്ടുമുട്ടിയത് ഹൃദ്യമായ അനുഭവമായി.
എല്ലാ വർഷവും സംഘടിപ്പിക്കാറുള്ള ഇഫ്താർ വിരുന്നിനു ശേഷം നടന്ന വാർഷിക ജനറൽ ബോഡിയിൽ വച്ച് പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുകയും ചെയ്തു. പുതിയ ഭാരവാഹികളായി ഷമീർ ബാബു (പ്രസിഡന്റ്) മുഹമ്മദ് ശിഹാബ് (സെക്രട്ടറി), അബ്ദുസ്സമദ് (ട്രെഷറർ), സയ്യിദ് മുബാറക് (വൈസ് പ്രസിഡന്റ്), യൂസഫ് (ജോ: സെക്രട്ടറി) എന്നിവരെ തെരെഞ്ഞെടുത്തു. 18 അംഗ എക്സിക്യൂട്ടീവ് അംഗങ്ങളെയും പ്രസ്തുത മീറ്റിംഗിൽ വച്ച് തെരഞ്ഞെടുത്തു.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here