Advertisement

അനിയത്തിയുടെ ബലൂണ്‍ വാങ്ങി വായിലൊളിപ്പിച്ച് കളിക്കുന്നതിനിടെ അപകടം; ഏഴ് വയസുകാരന് ദാരുണാന്ത്യം

April 5, 2023
Google News 2 minutes Read
Boy died after balloon stuck in throat

ബലൂണ്‍ തൊണ്ടയില്‍ കുടുങ്ങി ഒമ്പത് വയസുകാരന്‍ മരിച്ചു. ബാലരാമപുരം കല്ലുമ്മൂട് സ്വദേശി ആദിത്യനാണ് മരിച്ചത്. കഴിഞ്ഞ ദിവസം ബലൂണ്‍ തൊണ്ടയില്‍ കുരുങ്ങി കുട്ടി ചികിത്സയിലായിരുന്നു. (Boy died after balloon stuck in throat)

തിങ്കഴാഴ്ചയാണ് ബലൂണ്‍ വായിലൊളിപ്പിച്ച് കളിയ്ക്കുന്നതിനിടെ ബലൂണ്‍ അകത്തേക്ക് പോയത്. ഇളയ സഹോദരിയുടെ കൈയിലിരുന്ന ബലൂണ്‍ വാങ്ങി കുട്ടിയെ കളിപ്പിക്കുന്നതിനിടെയാണ് ബലൂണ്‍ വായിലേക്ക് പോയത്. ഉടന്‍ തന്നെ കുട്ടിയെ നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. രണ്ട് ദിവസം ചികിത്സ നടത്തിയിട്ടും ഫലമുണ്ടായില്ല.

Read Also: വീട് ഡൽഹിയിൽ; സോഷ്യൽ മീഡിയയിൽ സജീവം; സ്വന്തമായി യൂട്യൂബ് ചാനലും; ആരാണ് ഷാരുഖ് സെയ്ഫി ?

മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ആദിത്യന്‍. കുട്ടിയുടെ മൃതദേഹം നിലവില്‍ ആശുപത്രിയുടെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Story Highlights: Boy died after balloon stuck in throat

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here